27
Dec 2024
Fri
27 Dec 2024 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചണ്ഡീഗഡ്: ഹരിയാന മുന്‍ മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷണൽ ലോക്ദളിന്റെ (INLD) നേതാവുമായ ഓം പ്രകാശ് ചൗട്ടാല(89) അന്തരിച്ചു. ഏതാനും സമയം മുമ്പ് ഗുഡ്ഗാവിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

ഇന്ത്യയുടെ ആറാമത്തെ ഉപപ്രധാനമന്ത്രി ആയിരുന്ന ചൗധരി ദേവി ലാലിന്റെ മകനാണ്. പിതാവ് ചൗധരി ദേവി ലാൽ 1966-ൽ ഹരിയാന സംസ്ഥാനം രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഹരിയാനയിലെ സിർസയ്ക്കടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിലാണ് ഓം പ്രകാശിൻ്റെ ജനനം.
പിതാവിൻ്റെ പാത പിന്തുടർന്ന് രാഷ്ട്രീയത്തിലെത്തിയ ചൗട്ടാല 1970-ൽ MLA ആയി. 1987-ൽ രാജ്യസഭ അംഗമായി.
1989 ഡിസംബറിൽ ദേവി ലാൽ ഉപപ്രധാനമന്ത്രിയായതോടെ പകരക്കാരനായി ആണ് ഓം പ്രകാശ് മുഖ്യമന്ത്രി ആയത്. എന്നാൽ, ആറ് മാസത്തിനുള്ളിൽ സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാതെ വന്നതോടെ
1990 മെയിൽ രാജിവച്ചു ചരിത്രം സൃഷ്ടിച്ചു.

പിന്നീട് ഒരു ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുകയും 1990-91 ഹ്രസ്വകാലയളവിലേക്ക് വീണ്ടും മുഖ്യമന്ത്രിയാകുകയും ചെയ്തു.

1993-ൽ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെ ചൗട്ടാല വീണ്ടും നിയമസഭയിലെത്തിയെങ്കിലും 1995-ൽ, രാജിവച്ചു.1998-ൽ ഇന്ത്യൻ നാഷണൽ ലോക്ദൾ (INLD) രൂപീകരിച്ചു. 1999 ൽ ഉണ്ടായ രാഷ്ട്രീയ അനിശ്ചിതത്വത്തെ തുടർന്ന് ചൗട്ടാല വീണ്ടും മുഖ്യമന്ത്രിയായി.

1989 ഡിസംബർ മുതൽ 1990 മെയ് വരെയും 1990 ജൂലൈ മുതൽ ജൂലൈയില്‍ ഒരുമാസത്തേക്കും 1991 മാർച്ച് മുതൽ 1991 ഏപ്രിൽ വരെയും ഒടുവിൽ 1999 ജൂലൈ മുതൽ 2005 മാർച്ച് വരെയും മുഖ്യമന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.