22
Feb 2023
Thu
22 Feb 2023 Thu

ദോഹ: ഹയ്യ കാര്‍ഡുള്ളവര്‍ക്ക് അടുത്ത വര്‍ഷം (2024) ജനുവരി 24 വരെ ഖത്തറില്‍ പ്രവേശിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലോകകപ്പ് കാണാന്‍ ഖത്തറിലെത്തിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് ആളുകള്‍ക്ക് വീണ്ടും വിസയില്ലാതെ ഖത്തര്‍ സന്ദര്‍ശിക്കാന്‍ ഇതോടെ സാധിക്കും.ഖത്തറില്‍ പ്രവേശിക്കുന്നവര്‍ക്ക് ചില നിബന്ധനകള്‍ ആഭ്യന്തര മന്ത്രാലയം മുന്നോട്ടുവച്ചിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹോട്ടല്‍ റിസര്‍വേഷന്‍ അല്ലെങ്കില്‍ സുഹൃത്തുക്കളുടെ കൂടെയോ കുടുംബത്തിന്റെ കൂടെയോ താമസ സൗകര്യം. പക്ഷെ ഈ താമസ സൗകര്യം ഹയ്യ പോര്‍ട്ടലിലൂടെ അപ്പ്രൂവല്‍ വാങ്ങിയതായിരിക്കണം.ഖത്തറില്‍ എത്തുമ്പോള്‍ പാസ്സ്‌പോര്‍ട്ടിന് ചുരുങ്ങിയത് മൂന്ന് മാസത്തെ വാലിഡിറ്റി ഉണ്ടായിരിക്കണം.ഖത്തറില്‍ താമസിക്കുന്ന കാലത്തേക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണം.
റിട്ടേണ്‍ ടിക്കറ്റ്.

 

ഹയ്യ കാര്‍ഡ് ഉപയോഗിച്ച് ഖത്തറില്‍ എത്തുന്ന എല്ലാവര്‍ക്കും താഴെപ്പറയുന്ന സൗകര്യങ്ങള്‍ ലഭ്യമായിരിക്കും. ഹയ്യ കാര്‍ഡ് വിത്ത് മി – ഇത് പ്രകാരം ഹയ്യ കാര്‍ഡുള്ളവര്‍ക്ക് മൂന്ന് സുഹൃത്തുക്കളെയോ കുംബാഗങ്ങളെയോ ഖത്തറിലേക്ക് ക്ഷണിക്കാം.
ഖത്തറിലേക്ക് ഒന്നില്‍ കൂടുതല്‍’ തവണ പ്രവേശനം (മള്‍ട്ടിപ്പിള്‍ എന്‍ട്രി എന്‍ട്രി, എക്സിറ്റ് ആവശ്യങ്ങള്‍ക്കായി ഇ ഗേറ്റ് ഉപയോഗിക്കാം.
ഫീസ് നല്‍കേണ്ടതില്ല.2022 ലോകകപ്പില്‍ ഹയ്യ കാര്‍ഡ് ലഭിച്ച എല്ലാവര്‍ക്കും മുകളിലെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.