ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ HDFC ബാങ്ക് MCLR (മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ് നിരക്ക്) അധിഷ്ഠിത പലിശനിരക്ക് പരിഷ്‌കരിച്ചു. ഇന്നലെ ( സെപ്റ്റംബര്‍- 7) മുതല്‍ പുതിയ നിരക്കുകൾ പ്രാബല്യത്തില്‍ വന്നതായി എച്ച്ഡിഎഫ്‌സി ബാങ്ക് അറിയിച്ചു. പ്രതിവര്‍ഷം 9.10 ശതമാനത്തിനും 9.45 ശതമാനത്തിനും ഇടയിലാണ് പുതുക്കിയ MCLR നിരക്കുകള്‍.
|
മൂന്ന് മാസ കാലാവധിയുള്ള MCLR നിരക്കിലാണ് ബാങ്ക് മാറ്റം വരുത്തിയത്. മറ്റു കാലാവധിയിലുള്ള MCLR നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. 3 മാസം കാലാവധിയുള്ള MCLR ൽ അഞ്ചു ബേസിക് പോയിന്റിന്റെ വര്‍ധനയാണ് വരുത്തിയത്. അതായത് 9.25 ശതമാനത്തില്‍ നിന്ന് 9.30 ശതമാനമാക്കി ഉയര്‍ത്തിയത്.
ഓവര്‍നൈറ്റ് MCLR 9.10 ശതമാനവും ഒരു മാസത്തെ നിരക്ക് 9.15 ശതമാനവുമാണ്. 6 മാസത്തെ നിരക്ക് 9.40 ശതമാനമായി തുടരുമെന്നും ബാങ്ക് അറിയിച്ചു.
1 വര്‍ഷം, 2 വര്‍ഷം, 3 വര്‍ഷം കാലാവധിയുള്ള നിരക്കുകള്‍ മാറ്റമില്ലാതെ 9.45 ശതമാനമായി തുടരുന്നതാണ്.


