20
Oct 2024
Mon
20 Oct 2024 Mon
Ayushman Bharat Pradhan Mantri Jan Arogya Yojana (AB-PMJAY) SEHAT scheme

ന്യൂഡല്‍ഹി: കുടുംബത്തിന്റെ വാര്‍ഷികവരുമാനം നോക്കാതെ 70 കഴിഞ്ഞ എല്ലാവര്‍ക്കും ഗുണംലഭിക്കുന്ന ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് (Ayushman Bharat Pradhan Mantri Jan Arogya Yojana (AB-PMJAY) SEHAT scheme) പദ്ധതിക്ക് നാളെ തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതിക്ക് തുടക്കമിടുന്നത്. ഏകദേശം 4.5 കോടി കുടുംബങ്ങളിലെ ആറു കോടി പൗരന്മാര്‍ക്ക് പദ്ധതി പ്രയോജനപ്പെടുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പദ്ധതി ഒറ്റനോട്ടത്തില്‍

* പ്രധാനമന്ത്രി ജന്‍ ആരോഗ്യയോജന പോര്‍ട്ടലിലോ (beneficiary.nha.gov.in) ആയുഷ്മാന്‍ ആപ്പിലോ (https://play.google.com/store/apps/details?id=com.beneficiaryapp&hl=hi) രജിസ്റ്റര്‍ ചെയ്യണം.

* ആയുഷ്മാന്‍ കാര്‍ഡുള്ളവര്‍ വീണ്ടും പുതിയ കാര്‍ഡിനായി അപേക്ഷിക്കണം ഇ.കെ.വൈ.സി പൂര്‍ത്തിയാക്കുകയും ചെയ്യും.

* നാലരക്കോടി കുടുംബങ്ങളിലെ ആറുകോടിയോളം മുതിര്‍ന്ന പൗരര്‍ക്ക് അഞ്ചുലക്ഷം രൂപയുടെ വരെ ആനുകൂല്യമാണ് ലഭിക്കുക.

* കുടുംബത്തില്‍ ഒന്നിലധികം മുതിര്‍ന്ന പൗരരുണ്ടെങ്കില്‍ തുക പങ്കുവയ്ക്കും

* നിലവില്‍ ആയുഷ്മാന്‍ ഭാരത് യോജനയുടെ ഗുണഭോക്താക്കളായ കുടുംബത്തില്‍ ഉള്‍പ്പെടുന്ന ഏഴുപതോ അതിന് മുകളില്‍ പ്രായമോ ഉള്ള ആള്‍ക്ക് അഞ്ചു ലക്ഷം രൂപയുടെ അധിക ടോപ്പ് അപ്പ് കവറേജ് കൂടി ലഭ്യമാകും.

* ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജനയ്ക്ക് കീഴില്‍ എംപാനല്‍ ചെയ്ത ആശുപത്രികളിലാണ് സേവനം ലഭ്യമാകുക. രാജ്യത്ത് 12,696 സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ 29,648 ആശുപത്രികള്‍ എംപാനല്‍ ചെയ്തിട്ടുണ്ട്.

* ആധാര്‍ കാര്‍ഡില്‍ നല്‍കിയ ജനനത്തീയതി പ്രകാരമാകും പ്രായം പരിഗണിക്കുക. ഇതുപ്രകാരം, ഏഴുപതോ അതിന് മുകളിലോ പ്രായമുള്ളവര്‍ ആരോഗ്യ പരിരക്ഷയ്ക്ക് അപേക്ഷിക്കുന്നതിനായി യോഗ്യരാണ്.

* സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി അടക്കം ഉള്ളവരും പദ്ധതിക്ക് കീഴില്‍ ഉള്‍പ്പെടും.

* കേന്ദ്രസര്‍ക്കാരിന്റെ ഹെല്‍ത്ത് സ്‌കീം, എക്‌സ് സര്‍വീസ്‌മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്‌കീം, ആയുഷ്മാന്‍ സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സ് തുടങ്ങിയവയുടെ ഗുണഭോക്താക്കള്‍ക്ക് ഏതെങ്കിലും ഒന്ന് മാത്രമേ തിരഞ്ഞെടുക്കാനാകൂ.

ലഭ്യമാകുന്ന സേവനങ്ങള്‍

  • വൈദ്യപരിശോധന, ചികിത്സ, കൂടിയാലോചന
  • പ്രീ-ഹോസ്പിറ്റലൈസേഷൻ
  • മരുന്നുകളും മെഡിക്കൽ ഉപഭോഗവസ്തുക്കളും
  • നോൺ-ഇൻ്റൻസീവ്, ഇൻ്റൻസീവ് കെയർ സേവനങ്ങൾ
  • ഡയഗ്നോസ്റ്റിക്, ലബോറട്ടറി അന്വേഷണങ്ങൾ
  • മെഡിക്കൽ ഇംപ്ലാൻ്റേഷൻ സേവനങ്ങൾ (ആവശ്യമെങ്കിൽ)
  • താമസ ആനുകൂല്യങ്ങൾ
  • ഭക്ഷണ സേവനങ്ങൾ
  • ചികിത്സയ്ക്കിടെ ഉണ്ടാകുന്ന സങ്കീർണതകൾ
  • 15 ദിവസം വരെ ഹോസ്പിറ്റലൈസേഷനു ശേഷമുള്ള തുടർ പരിചരണം

Health insurance for all over 70 Ayushman Bharat scheme starts tomorrow