19
May 2024
Thu
19 May 2024 Thu
Kozhikkode medical college hospital

കോഴിക്കോട്: നഗരത്തില്‍ ബുധനാഴ്ച വൈകീട്ടുപെയ്ത കനത്തമഴയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളംകയറി. മാതൃ-ശിശു സംരക്ഷണകേന്ദ്രമാണ്(ഐ.എം.സി.എച്ച്.) ദുരിതത്തിലായത്. (heavy rain; The ground floor of the Kozhikode Medical College Hospital was submerged )ഇതാദ്യമായാണ് കെട്ടിടത്തിനകത്തേക്ക് ഈ രീതിയില്‍ വെള്ളം കയറുന്നതെന്ന് ജീവനക്കാര്‍ പറഞ്ഞു. താഴത്തെനില പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. ചില വാര്‍ഡുകളിലുണ്ടായിരുന്ന കുട്ടികളെ മറ്റിടങ്ങളിലേക്ക് മാറ്റി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗൈനക്കോളജി, പീഡിയാട്രിക് അത്യാഹിത വിഭാഗങ്ങള്‍, വാര്‍ഡുകള്‍, സ്ത്രീകളുടെ ഐ.സി.യു., അടിയന്തര ശസ്ത്രക്രിയാമുറി, ലിഫ്റ്റുകള്‍, നിരീക്ഷണമുറി, ഒ.പി. വിഭാഗം എന്നിവിടങ്ങളിലെല്ലാം വെള്ളംകയറിയിട്ടുണ്ട്.

മൂന്ന് മോട്ടോര്‍സെറ്റുകള്‍ എത്തിച്ചാണ് വെള്ളം പമ്പുചെയ്ത് കളഞ്ഞത്. ആശുപത്രിയിലെ ശുചീകരണത്തൊഴിലാളികളും മറ്റുജീവനക്കാരുംചേര്‍ന്ന് കേന്ദ്രം പൂര്‍ണമായും ശുചീകരിക്കാനുള്ള പ്രവൃത്തി രാത്രിവൈകിയും തുടര്‍ന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക