തിരുവനന്തപുരം : കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ല കലക്ടര്‍. ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച് തുടര്‍ന്നാണ് നാളെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളേജുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമാണ് ജില്ല കലക്ടര്‍ അറിയിച്ചു. മഴയെ തുടര്‍ന്ന് പി എസ് സി പരീക്ഷയും മാറ്റി. ജില്ലയില്‍ നാളെയും മറ്റന്നാളും നടത്താനിരുന്ന പി എസ് സി പരീക്ഷകള്‍ മാറ്റി. അസിസ്റ്റന്റ് ഓഫീസര്‍ തസ്തികയിലേക്കുള്ള കായികക്ഷമത പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും; മറ്റു ജില്ലകളില്‍ പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് പി എസ് സി അറിയിച്ചു.
|
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യത. വരുന്ന മൂന്ന് മണിക്കൂറില്‍ ഈ ജില്ലകളില്‍ മഴപെയ്യും. തിരുവനന്തപുരത്ത് മലയോര മേഖലകളിലേക്കുള്ള രാത്രി യാത്ര നിരോധനം തുടരുന്നു
മഴയെ തുടര്‍ന്ന് തിരുവനന്തപുരം – നാഗര്‍കോവില്‍ പാതയില്‍ നേമത്തിന് സമീപം റെയില്‍പ്പാളത്തില്‍ മണ്ണിടിഞ്ഞു വീണു. തിരുവനന്തപുരം കന്യാകുമാരി പാതയില്‍ കുഴിത്തുറയ്ക്ക് സമീപം ട്രാക്കില്‍ മരം കടപുഴകി വീണു. ഫയര്‍ഫോഴ്‌സും നാട്ടുകാരും റെയില്‍വേ അധികൃതരും ചേര്‍ന്ന് മരം മുറിച്ചു മാറ്റി. ഇതെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകി ഓടുന്നു.
ട്രെയിനുകള്‍ വൈകുന്നു
തിരുവനന്തപുരം – നാഗര്‍കോവില്‍ പാതയില്‍ കുഴിത്തുറയില്‍ മരം കടപുഴകി വീണു
കൊല്ലം – ചെന്നൈ എഗ്മൂര്‍ അനന്തപുരി എക്‌സ്പ്രസ് പാറശാലയില്‍ പിടിച്ചിട്ടു
കൊല്ലം – നാഗര്‍കോവില്‍ എക്‌സ്പ്രസ് നെയ്യാറ്റിന്‍കരയില്‍ പിടിച്ചിട്ടു
തിരുവനന്തപുരം – നാഗര്‍കോവില്‍ എക്‌സ്പ്രസ് നേമത്തും പിടിച്ചിട്ടു





