29
Apr 2023
Sun
29 Apr 2023 Sun

സംസ്ഥാനത്ത് ഇന്നും കൊടുംചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില അനുഭവപ്പെടും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം, സൂര്യാഘാത സാധ്യത നിലനില്‍ക്കുന്നതിനാല്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനത്ത് 7 ജില്ലകളില്‍ ഇന്ന് വേനല്‍ മഴയ്ക്കും സാധ്യതയണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇടിമിന്നലോടു കൂടിയ വേനല്‍ മഴയ്ക്കു സാധ്യത. ഉച്ചയ്ക്ക് ശേഷമായിരിക്കും മഴ പെയ്യാനുള്ള സാധ്യത. പൊതുജനം ഇടിമിന്നല്‍ ജാഗ്രത മുന്നറിയിപ്പുകള്‍ പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.