സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിധവകളായ സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് ഒറ്റത്തവണ ധനസഹായമായി 30,000 രൂപ അനുവദിക്കുന്ന സഹായഹസ്തം പദ്ധതിയിലേക്ക് അപേക്ഷക്ഷണിച്ചു.
|
ഓണ്‍ലൈന്‍ ആയി മാത്രമേ അപേക്ഷകള്‍ സ്വീകരിക്കൂ.
അവസാന തിയ്യതി: ഒക്‌ടോബര്‍ 1.
വിശദവിവരങ്ങള്‍ വെബ്‌സൈറ്റ് വഴിയും തൊട്ടടുത്ത ശിശുവികസന പദ്ധതി ഓഫീസ് മുഖേനയും അങ്കണവാടി മുഖേനയും അറിയാവുന്നതാണ്.
ഫോണ്‍: 0474 2992809.
അപേക്ഷിക്കേണ്ട ലിങ്ക്: www.schemes.wcd.kerala.gov.in
അഭയകിരണം പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം
വനിതശിശുവികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന അഭയകിരണം പദ്ധതിയിലേയ്ക്ക് 2024 2025 വര്‍ഷത്തില്‍ ഓണ്‍ലൈനായി അപേക്ഷ ക്ഷണിക്കുന്നു.
50 വയസിനു മുകളില്‍ പ്രായമുള്ളതും ബന്ധുവിന്റെ സംരക്ഷണയില്‍ കഴിയുന്നവരുമായ വിധവകളായ സ്ത്രീകളെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയാണിത്. വിധവകളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. വിധവ സര്‍വ്വീസ് പെന്‍ഷന്‍/കുടുംബപെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്നവര്‍ ആകരുത്. സംരക്ഷണം നല്‍കുന്ന ബന്ധുവിന്റെയും വിധവയുടെയും പേരില്‍ ജോയിന്റ് അക്കൗണ്ട് ഉണ്ടായിരിക്കണം. www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി അതാത് പ്രദേശത്തെ ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടാവുന്നതും, തൊട്ടടുത്തുള്ള അങ്കണവാടിവര്‍ക്കറെ സമീപിക്കാവുന്നതുമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 15.
വിധവകളെ കൂടാതെ വിവാഹമോചിതർ, ഭർത്താവ് ഉപേക്ഷിക്കപ്പെട്ടവർ എന്നിവരും ഈ ധനസഹായത്തിന് അർഹരാണ്. ഓരോ വർഷവും ശിശുവികസന പദ്ധതി ഓഫീസർ മുഖേന അപേക്ഷകൾ സ്വീകരിച്ച് ജില്ലാതല മോണിറ്ററിംഗ് ആന്റ് ഇവാല്യുവേഷൻ കമ്മിറ്റിയാണ് അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നത്.
വിധവാ പുനര്‍ വിവാഹ ധനസഹായ മംഗല്യ പദ്ധതി
വനിത ശിശുവികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന വിധവാ പുനര്‍ വിവാഹ ധനസഹായ മംഗല്യ പദ്ധതിയിലേക്ക് ഈ വര്‍ഷം ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം 25000/രൂപ അനുവദിക്കും. വര്‍ഷത്തില്‍ എല്ലാ സമയവും മംഗല്യ പദ്ധതിയ്ക്കു വേണ്ടി വനിതാശിശു വികസനവകുപ്പിന്റെ വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്. പുനര്‍വിവാഹം നടന്ന് 6 മാസത്തിനകം അപേക്ഷ സമര്‍പ്പിച്ചിരിക്കണം. 18 നും 50 നും മദ്ധ്യേ പ്രായമുളള ബി.പി.എല്‍/മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട വിധവകളുടെ പുനര്‍വിവാഹത്തിനാണ് ധനസഹായം അനുവദിക്കുന്നത്. ഭര്‍ത്താവിന്റെ മരണം മൂലം വിധവയാവുകയും, നിയമപ്രകാരം വിവാഹ ബന്ധംവേര്‍പെടുത്തിയത് നിമിത്തം വിധവയ്ക്ക് സമാനമായി തീര്‍ന്നിട്ടുളള കുടുംബത്തില്‍പ്പെട്ട വനിതകളുമാണ് ഈ പദ്ധതിയുടെ പരിഗണനയില്‍ വരിക.
www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി അതാത് പ്രദേശത്തെ ശിശുവികസന പദ്ധതി ഓഫീസുമായോ തൊട്ടടുത്തുള്ള അങ്കണവാടിവര്‍ക്കറേയോ സമീപിക്കുക.


