പനാജി: കൊച്ചി, മുംബൈ എന്നിവരെ പിന്തള്ളി ഈ സീസണിലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലിന് ഗോവ ആതിഥേയത്വം വഹിക്കും. മാര്‍ച്ച് 18ന് ഗോവയിലെ ഫറ്റോര്‍ഡാ സ്‌റ്റേഡിയത്തിലാണ് മല്‍സരം. ഫൈനലിന്റെ വേദി എഫ്എസ്ഡിഎല്‍ അല്‍പ്പം മുമ്പാണ് പ്രഖ്യാപിച്ചത്. ഇത് അഞ്ചാം തവണയാണ് ഗോവ ഐഎസ്എല്‍ ഫൈനലിന് വേദിയാവുന്നത്. സ്റ്റേഡിയത്തിന്റെ സൗകര്യം കണക്കിലെടുത്ത് ഗോവയെ തിരഞ്ഞെടുക്കുകയായിരുന്നു. മാര്‍ച്ച് അഞ്ച് മുതല്‍ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന തുടരും. ഇത് അഞ്ചാം തവണയാണ് ഗോവ ഐഎസ്എല്‍ ഫൈനലിന് വേദിയാവുന്നത്. നിലവിലെ ജേതാക്കളായ ഹൈദരാബാദ്, റണ്ണേഴ്‌സ് അപ്പായ കേരളാ ബ്ലാസ്റ്റേഴ്‌സ്, മുംബൈ സിറ്റി എഫ്‌സി, എടികെ മോഹന്‍ ബഗാന്‍, ബെംഗളൂരു എന്നിവരാണ് ലീഗില്‍. ആദ്യത്തെ അഞ്ച് സ്ഥാനങ്ങളില്‍ നില്‍ക്കുന്നവര്‍. മുംബൈയും ഹൈദരാബാദുമാണ് നേരിട്ട് സെമിയിലേക്ക് യോഗ്യത നേടിയത്. ലീഗില്‍ ശേഷിക്കുന്നത് അവസാന റൗണ്ട് മല്‍സരങ്ങളാണ്.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



