ലെബനന് ഉള്ളില്‍ കരയുദ്ധം ആരംഭിച്ചതായും വരും ദിവസങ്ങളില്‍ ഇത് വ്യാപിപ്പിക്കുമെന്നും ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി മാത്രമല്ല, അതിന് മുന്‍പ് തന്നെ ഇസ്രായേല്‍ സൈന്യം ലെബനന്‍ അതിര്‍ത്തിക്കുള്ളില്‍ കടന്നതായും 2024-ലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
|
ഹിസ്ബുള്ളയെ നിരായുധരാക്കാന്‍ ലെബനന്‍ സര്‍ക്കാരിന് സാധിക്കാത്തതിനാലാണ് തങ്ങള്‍ നേരിട്ട് സൈനിക നടപടിയിലേക്ക് കടന്നതെന്നാണ് ഇസ്രായേലിന്റെ വിശദീകരണം.
ഇസ്രായേല്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പലയിടങ്ങളിലും ശക്തമായ ഏറ്റുമുട്ടല്‍ തുടരുകയാണ്. തന്ത്രപ്രധാനമായ ഖിയാം (Khiam) നഗരം വളയാനും പൂര്‍ണ്ണ നിയന്ത്രണത്തിലാക്കാനും കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇസ്രായേല്‍ സൈന്യം ശ്രമിക്കുന്നുണ്ടെന്ന് ഹിസ്ബുള്ള അറിയിച്ചു.
ALSO READ: ഇറാനില്‍ മൂന്നാഴ്ച കൂടി ആക്രമണം തുടരുമെന്ന് ഇസ്രായേല്‍
ഹിസ്ബുള്ളയുടെ തിരിച്ചടി
ഖിയാം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്രായേല്‍ സൈനികര്‍ക്ക് നേരെ റോക്കറ്റുകള്‍ തൊടുത്തതായി ഹിസ്ബുള്ള അവകാശപ്പെട്ടു. സമീപ നഗരമായ തൈബയില്‍ (Taybeh) വെച്ച് ഇസ്രായേലിന്റെ ഒരു യുദ്ധടാങ്ക് തകര്‍ത്തതായും അവര്‍ വ്യക്തമാക്കി.
തെക്കന്‍ ലെബനനിലെ വിവിധയിടങ്ങളില്‍ പോരാട്ടം രൂക്ഷമായതോടെ മേഖലയിലെ സാധാരണക്കാര്‍ കടുത്ത ഭീതിയിലാണ്. കരയുദ്ധം കൂടുതല്‍ ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ഇസ്രായേല്‍ നീക്കം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





