21
Sep 2024
Thu
21 Sep 2024 Thu
War atmosphere on Lebanon-Israel border; 2 Israeli soldiers killed

ബെയ്‌റൂത്ത്: പേജര്‍, വാക്കിടോക്കി സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെ തിരിച്ചടിച്ച് ഹിസ്ബുല്ല.(Hezbollah retaliated; 13 Israelis injured, including five soldiers)  തെക്കന്‍ ലബ്‌നാനില്‍ നിന്ന് പോരാളികള്‍ തൊടുത്തു വിട്ട ഗൈഡഡ് മിസൈലുകള്‍ ഇസ്രായേലില്‍ വന്‍ നാശം വിതച്ചു. ആക്രമണത്തില്‍ അഞ്ച് ഇസ്രായേലി സൈനികര്‍ ഉള്‍പ്പെടെ 13 പേര്‍ക്കു പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വടക്കന്‍ ഇസ്രായേലിലെ അപ്പര്‍ ഗലീലീ മേഖലയിലാണ് അഞ്ച് സൈനികര്‍ക്കു പരിക്കേറ്റത്. ഇവരെ ഹെലികോപ്ടറില്‍ ഹൈഫയിലെ ആശുപത്രിയിലെത്തിച്ചു.

ALSO READ: ലബ്‌നാനില്‍ നടന്നത് ഇസ്രായേല്‍ ഭീകരാക്രമണം; വാക്കിടോക്കി പൊട്ടിത്തെറിയില്‍ മരണം 20 ആയി

ടാങ്ക് വേധ ഗൈഡഡ് മിസൈലുകള്‍ ഉപയോഗിച്ച് ഹിസ്ബുല്ല നടത്തിയ ആക്രമണത്തിലാണ് മറ്റ് എട്ടുപേര്‍ക്ക് പരിക്കേറ്റത്. റമീം റിഡ്ജ് ഏരിയയിലെ ഇസ്രായേലി സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. എട്ടുപേരെ പരിക്കേറ്റ നിലയില്‍ എത്തിച്ചതായി ഹൈഫയിലെ റംബാം ആശുപത്രി, സഫെദിലെ സിവ് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

സ്‌ഫോടന പരമ്പരയില്‍ മരണം 34 ആയി
ബെയ്‌റൂത്തില്‍ വോക്കിടോക്കികള്‍ പൊട്ടിത്തെറിച്ചുള്ള അപകടത്തില്‍ മരണം 34 ആയി. 450 പേര്‍ പരുക്കേറ്റ് ചികിത്സയിലാണ്. സംഭവത്തിനു പിന്നില്‍ മൊസാദാണെന്ന ഹിസ്ബുല്ലയുടെ ആരോപണത്തില്‍ ഇസ്രായേല്‍ പ്രതികരിച്ചിട്ടില്ല. യുദ്ധം പുതിയ ഘട്ടത്തിലേക്കെന്ന ഇസ്രായേല്‍ പ്രഖ്യാപനത്തിനു പിന്നാലെയാണ് ആക്രമണമുണ്ടായത്.

പേജര്‍ സ്‌ഫോടനത്തില്‍ മരിച്ചവരുടെ സംസ്‌കാര ചടങ്ങുകള്‍ക്കിടയിലും പൊട്ടിത്തെറിയുണ്ടായി. സ്‌ഫോടനത്തില്‍ വീടുകള്‍ക്കും കടകള്‍ക്കും ഉള്‍പ്പെടെ കേടുപാടുണ്ടായെന്നാണു വിവരം. സംസ്‌കാരച്ചടങ്ങിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ വോക്കിടോക്കികള്‍ക്ക് പുറമെ പോക്കറ്റ് റേഡിയോകളും പൊട്ടിത്തെറിച്ചു.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് വരാനിരിക്കെ, ഗാസയിലെ ഹമാസുമായോ ലബ്‌നാനിലെ ഹിസ്ബുല്ലയുമായോ വെടിനിര്‍ത്തലിന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആഗ്രഹിക്കുന്നില്ലെന്നാണ് നയതന്ത്രജ്ഞര്‍ വിലയിരുത്തുന്നത്. സംഭവത്തില്‍ ഇരുകൂട്ടരും സംയമനം പാലിക്കണമെന്ന് യുഎന്‍ രക്ഷാസമിതി ആവശ്യപ്പെട്ടു.

രക്ഷാസമിതിയുടെ അടിയന്തര യോഗം വെള്ളിയാഴ്ച ചേരും. സാധാരണക്കാര്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ യുദ്ധോപകരണം ആക്കരുതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.