കൊച്ചി: കേരളത്തെ നടുക്കിയ മുണ്ടക്കൈ ദുരന്തത്തില്‍പ്പെട്ടവര്‍ക്കായുള്ള ടൗണ്‍ഷിപ്പിനായി ഭൂമി ഏറ്റെടുക്കാന്‍ നീക്കം തുടങ്ങിയ സര്‍ക്കാരിന് ഹൈക്കോടതിയില്‍നിന്ന് ആശ്വാസം. ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാരിനെ കോടതി അനുവദിച്ചു. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് ഉടമകള്‍ സമര്‍പ്പിച്ച ഹരജി തള്ളിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സര്‍ക്കാരിനൊപ്പം നിന്നത്. എല്‍സ്റ്റണ്‍, ഹാരിസണ്‍ എസ്റ്റേറ്റുകള്‍ സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതി തള്ളിയത്.
|
ഭൂമി ഏറ്റെടുക്കുമ്പോള്‍ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ സര്‍ക്കാറിന് എസ്റ്റേറ്റുകള്‍ സൗകര്യം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
വിധിയെ സര്‍ക്കാര്‍ സ്വാഗതംചെയ്തു. സര്‍ക്കാര്‍ കാത്തുനിന്ന വിധിയാണിതെന്നും അനുകൂല വിധി വന്ന സ്ഥിതിക്ക് ടൗണ്‍ഷിപ്പിനായി നടപടി തുടരുമെന്ന് മന്ത്രി ഒ.ആര്‍ കേളു പറഞ്ഞു.
High Court allows acquisition of land for Mundakai Township
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





