01
Sep 2023
Wed
01 Sep 2023 Wed

സെക്‌സ് നടന്നത് പരസ്പര സമ്മതത്തോടെ, തെളിവായി വാട്ട്‌സാപ്പ് ചാറ്റ്; കൂട്ട ബലാത്സംഗക്കേസ് പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കേരള ഹൈക്കോടതി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: കൂട്ട ബലാത്സംഗക്കേസിലെ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കി കേരള ഹൈക്കോടതി. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് തെളിവായി വാട്ട്‌സാപ്പ് ചാറ്റ് ഹാജരാക്കിയതോടെയാണ് കോടതി പ്രതിക്ക് അനുകൂലമായി നിലപാടെടുത്തത്. ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് പരിശോധിച്ചാണ് കോടതി നടപടി. യുവതിയെ മദ്യം നല്‍കി കൂട്ടബലാല്‍സംഗം ചെയ്ത് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസിലെ പ്രതിക്കാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്.

ലൈംഗിക ബന്ധത്തിനു ശേഷം പണം നല്‍കിയത് ചാറ്റില്‍ വ്യക്തമായിരുന്നു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതും കോടതി കണക്കിലെടുത്തു.