ഡോ. ഷഹന ജീവനൊടുക്കിയ സംഭവത്തിൽ പ്രതിചേർക്കപ്പെട്ട ഡോക്ടർ റുവൈസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതി ഇനിയും കസ്റ്റഡിയിൽ തുടരേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. പഠനം പൂർത്തിയാക്കാൻ അനുവദിക്കണമെന്നും ഏത് ജാമ്യ വ്യവസ്ഥയും പാലിക്കാമെന്നുമാണ് റുവൈസ് വാദിച്ചത്.
|
റുവൈസ് ഷഹനയുടെ വീട്ടുകാരോട് കനത്ത സ്ത്രീധനം ആവശ്യപ്പെട്ടിരുന്നു. ഇത്രയും നൽകാനാവില്ലെന്ന് അറിയിച്ചതോടെ റുവൈസ് വിവാഹത്തിൽ നിന്ന് പിൻമാറുകയായിരുന്നു. ഇതേത്തുടർന്നാണ് ഷഹന ജീവനൊടുക്കിയത്. സ്ത്രീധനമാവശ്യപ്പെട്ടതടക്കമുള്ള കാര്യങ്ങൾ ഷഹന ആത്മഹത്യാകുറിപ്പിൽ പങ്കുവച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റുവൈസിനെ അറസ്റ്റ് ചെയ്തത്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





