വിവാദ പ്രസംഗം: SKSSF നേതാവ് സത്താര്‍ പന്തല്ലൂരിനെതിരെ ഹിന്ദു ഐക്യവേദിയുടെ പരാതി
|
കോഴിക്കോട്: വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂരിനെതിരെ പരാതി. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഷൈനുവാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ പരാതി നല്‍കിയത്.
എസ്.കെ.എസ്.എസ്.എഫ് 35ാം വാര്‍ഷികത്തിന്റെ പ്രചാരണമായി നടന്ന മുഖദ്ദസ് യാത്രയുടെ മലപ്പുറത്ത് നടന്ന സമാപനത്തിലായിരുന്നു സത്താര്‍ പന്തല്ലൂരിന്റെ വിവാദ പരാമര്‍ശം. സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്തുന്നവരുടെ കൈവെട്ടാന്‍ എസ്.കെ.എസ്.എസ്.എഫ് ഉണ്ടാകുമെന്നായിരുന്നു സത്താറിന്റെ മുന്നറിയിപ്പ്. പരാമര്‍ശം ഏറെ വിവാദമായതിനു പിന്നാലെ സത്താറിനെ സമസ്ത നേതൃത്വം തള്ളിയിരുന്നു. തീവ്രവാദ പ്രയോഗങ്ങളോ ശൈലിയോ സമസ്തയോ കീഴ്ഘടകങ്ങളോ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് സമസ്ത നേതാവ് മൊയ്തീന് ഫൈസി പറഞ്ഞു.
ഇതിന് പിന്നാലെയാണ് ഹിന്ദു ഐക്യവേദിയുടെ പരാതി. സമസ്ത പണ്ഡിതന്മാരെ വെറുപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ കൈ വെട്ടുമെന്നും സമസ്തയോടല്ലാതെ മറ്റൊരു സംവിധാനത്തോടും കടപ്പാടില്ലെന്നുമുള്ള പരാമര്‍ശം രാജ്യത്തിന്റെ ഭരണഘടനയേയും നിയമസംവിധാനങ്ങളെയും വെല്ലുവിളിക്കുന്നതും സമൂഹത്തില്‍ ചേരിതിരിവ് സൃഷ്ടിച്ച് കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമാണെന്നും പരാതിയില്‍ ആരോപിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





