കൊച്ചി: കേരളത്തിൽ സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. തിങ്കളാഴ്ച്ച വില കൂടുകയാണ് ചെയ്തത് എങ്കിൽ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നലെ ഇടിവ് രേഖപ്പെടുത്തി. പവന് 240 രൂപയാണ് ഇന്നലെ കുറഞ്ഞത്. എന്നാല് ഇന്നു വില കൂടി. പവന് 360 രൂപ കൂടി ഈ മാസത്തെ റെക്കോര്‍ഡ് വിലയിലേക്ക് സ്വർണം എത്തി. കേരളത്തിൽ പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 64,520 രൂപയാണ്. ഗ്രാമിന് 45 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 8020 രൂപയാണ്.
|
ഈ മാസം അഞ്ചിന് റെക്കോര്‍ഡ് വിലയായ 64,520 രൂപയിലെത്തിയെങ്കിലും വില ഇടിയുന്ന ട്രെന്‍ഡാണ് പിന്നീട് കണ്ടത്. എന്നാല്‍ വീണ്ടും റെക്കോര്‍ഡ് ഭേദിക്കുമെന്ന സൂചന നല്‍കി അതേ പോയിന്റില്‍ തന്നെ വില എത്തിയിരിക്കുകയാണ്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി നിലവിലെ റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില 65,000 തൊടുമോ എന്ന ആകാംക്ഷയിലാണ് നിക്ഷേപകര്‍.
രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.
രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.
മാര്‍ച്ച് മാസത്തെ സ്വര്‍ണ വില (പവനിൽ)
| Date | Price of 1 Pavan Gold (Rs.) |
| 1-Mar-25 | Rs. 63,520 (Lowest of Month) |
| 2-Mar-25 | Rs. 63,520 (Lowest of Month) |
| 3-Mar-25 | Rs. 63,520 (Lowest of Month) |
| 4-Mar-25 | 64080 |
| 5-Mar-25 | Rs. 64,520 (Highest of Month) |
| 6-Mar-25 | 64160 |
| 7-Mar-25 | 63920 |
| 8-Mar-25 | 64320 |
| 9-Mar-25 | 64320 |
| 10-Mar-25 | 64400 |
| 11-Mar-25 Yesterday » |
64160 |
| 12-Mar-25 Today » |
Rs. 64,520 (Highest of Month) |


