27
Jul 2024
Mon
27 Jul 2024 Mon
couples suicide

ആലങ്ങാട്: ഭാര്യ ആത്മഹത്യ ചെയ്തതില്‍ മനംനൊന്ത് ഭര്‍ത്താവ് ആശുപത്രി മുറിയില്‍ തൂങ്ങിമരിച്ചു. ആലങ്ങാട് കൊങ്ങോര്‍പ്പിള്ളി ശാസ്താംപടിക്കല്‍ വീട്ടില്‍ മരിയ റോസ് (21), ഭര്‍ത്താവ് ഇമ്മാനുവല്‍ (29) എന്നിവരാണു മരിച്ചത്. ശനിയാഴ്ച വൈകിട്ടാണു മരിയ വീടിനുള്ളില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഉടന്‍ ഇമ്മാനുവല്‍ യുവതിയെ മഞ്ഞുമ്മലിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ രാത്രി പത്തരയോടെ മരിയ മരണത്തിനു കീഴടങ്ങുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതില്‍ മനംനൊന്ത് ഇമ്മാനുവേല്‍ ആശുപത്രിയുടെ എക്‌സ്‌റേ മുറിയില്‍ കയറി തൂങ്ങിമരിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ആശുപത്രി ജീവനക്കാര്‍ ഇമ്മാനുവലിനെ കണ്ടെത്തിയത്. ഉടന്‍ ജീവനക്കാര്‍ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒന്നര വയസ്സുള്ള ഒരു കുട്ടിയും 28 ദിവസം പ്രായമുള്ള ഒരു കുട്ടിയും ഇവര്‍ക്കുണ്ട്. 3 വര്‍ഷം മുന്‍പായിരുന്നു ഇവരുടെ പ്രണയ വിവാഹം.

മുളവുകാട് സ്വദേശിയായ ഇമ്മാനുവലിന് ഇന്റീരിയര്‍ ഡെക്കറേഷന്‍ ജോലിയായിരുന്നു. കൊങ്ങോര്‍പ്പിള്ളി പഴമ്പിള്ളി ചുള്ളിക്കാട്ട് വീട്ടില്‍ ബെന്നിയുടെ മകളാണു മരിയ. വിവാഹശേഷമാണ് ഇവര്‍ കൊങ്ങോര്‍പ്പിള്ളിയില്‍ താമസമാക്കിയത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)