22
Jan 2023
Sun
22 Jan 2023 Sun

ഭുവനേശ്വർ: ലോകകപ്പ് ഹോക്കിയിൽ ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ന്യൂസിലൻഡിനെതിരേ ഇറങ്ങുന്നു. ക്രോസ് ഓവർ റൗണ്ട് മത്സരം ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തിൽ വൈകിട്ട് ഏഴിനാണ് തുടങ്ങുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നു ജയിക്കുന്ന ടീമിന് ക്വാർട്ടറിലെത്താം. അതിനാൽ മത്സരം ഇരുടീമുകൾക്കും നിർണായകമാണ്. ടൂർണമെന്റിൽ ഇതു വരെ തോറ്റിട്ടില്ലെങ്കിലും, ഗോൾ ശരാശരിയിൽ മുന്നിലെത്തിയ ഇംഗ്ലണ്ട്, ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാർട്ടറിൽ ഇടംനേടി. ഇതോടെയാണ് പൂൾ ഡിയിൽ രണ്ടാം സ്ഥാനക്കാരായ ഇന്ത്യയ്ക്ക് ക്രോസ് ഓവർ കളിക്കേണ്ടി വന്നത്.

പൂൾ സി മൂന്നാം സ്ഥാനക്കാരാണ് ന്യൂസീലൻഡ്. ഇരുടീമും ഇതുവരെ 44 തവണ നേർക്കുനേർ കണ്ടുമുട്ടിയപ്പോൾ 24 കളികൾ ഇന്ത്യ ജയിച്ചു. 15 കളികളിൽ ജയം ന്യൂസീലൻഡിനാണ്്. ഇന്ത്യ തോൽവി അറിഞ്ഞിട്ടില്ലെങ്കിലും മുന്നേറ്റനിര മികച്ച പ്രകടനം പുറത്തെടുക്കാത്തത് തിരിച്ചടിയാണ്. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ മത്സരം സമനിലയിൽ കലാശിക്കുകയും ചെയ്തു.

പരുക്കേറ്റ ഹാർദിക് സിങിന് പകരം രാജ്കുമാർ പാൽ കളിച്ചേക്കും. ലോക റാങ്കിങ്ങിൽ 12ാം സ്ഥാനത്തുള്ള ന്യൂസീലൻഡ് പൂൾ സിയിൽ ഒരു മത്സരം മാത്രമാണ് ജയിച്ചത്. രണ്ടു മത്സരം തോറ്റു. ഇന്നു ജയിക്കുന്നവർ ചൊവ്വാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാംപ്യന്മാരായ ബൽജിയത്തെ നേരിടും.