30
May 2026
Tue
30 May 2026 Tue
home ministry transferred police association leaders

ഇടത് അനുകൂല സംഘടനാ നേതാക്കളായ പോലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി ഉത്തരവിറക്കി ആഭ്യന്തരവകുപ്പ്. പോലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പ്രശാന്തിനെയും ജനറല്‍ സെക്രട്ടറി സി ആര്‍ ബിജുവിനെയും സ്ഥലമാറ്റി ഡിജിപി ഉത്തരവിറക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇടതുസര്‍ക്കാര്‍ അധികാരത്തിലിരുന്ന 10 വര്‍ഷവും സെപെഷ്യല്‍ ബ്രാഞ്ചില്‍ മാത്രം ജോലി ചെയ്തിരുന്ന നേതാക്കളെ ക്രമസമാധാന ചുമതലയിലേക്ക് മാറ്റിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. ക്ലിഫ് ഹൗസിന്റെ സുരക്ഷകൂടി ഉള്‍പ്പെടുന്ന മ്യൂസിയം എസ്.എച്ച്.ഒ ആക്കിയാണ് പ്രശാന്തിനെ നിയമിച്ചിരിക്കുന്നത്ത്. സി ആര്‍ ബിജുവിനെ കൊച്ചി സിറ്റിയിലേക്കാണ് മാറ്റിയിരിക്കുന്നത്.

2023ല്‍ നടന്ന അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ഇരുവരെയും വീണ്ടും പ്രസിഡന്റും സെക്രട്ടറിയുമായി തിരഞ്ഞെടുക്കുകയായിരുന്നു. ഇടത് അനുകൂലികളായ മറ്റ് ഉദ്യോഗസ്ഥര്‍ക്കു കൂടി വരുംദിവസങ്ങളില്‍ സ്ഥലംമാറ്റമുണ്ടായേക്കാം.

ALSO READ: പിണറായി വിജയന്റെ ‘രക്ഷാപ്രവര്‍ത്തന’ത്തില്‍ ഏര്‍പ്പെട്ടവരെ ‘പിടികൂടാന്‍’ എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ച് വിഡിഎസ് സര്‍ക്കാര്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക