30
May 2026
Tue
30 May 2026 Tue
S P Shoukath Ali will lead investigation against Former CM s gunmen

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ 2023ല്‍ നടത്തിയ നവ കേരളയാത്രയ്ക്കിടെ ആലപ്പുഴയില്‍ കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ഭീകരമായി മര്‍ദ്ദിച്ച സുരക്ഷാസംഘത്തിന്റെ നടപടിയില്‍ പുനരന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യമന്ത്രിസഭായോഗത്തില്‍ എടുത്ത തീരുമാനപ്രകാരം എസ് പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

15 ദിവസത്തിനകം സംഘം അന്വേഷണറിപോര്‍ട്ട് സമര്‍പ്പിക്കും. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍, സുരക്ഷാ ജീവനക്കാരന്‍ സന്ദീപ് എന്നിവരെ കുറ്റവിമുക്തരാക്കിയ ക്രൈംബ്രാഞ്ച് നടപടി നേരത്തേ കോടതി തള്ളുകയും പുനരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ പിണറായി സര്‍ക്കാര്‍ വിഷയത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചിരുന്നില്ല.

023 ഡിസംബര്‍ 5ന് വൈകീട്ട് നവകേരള സദസ് പരിപാടിക്കെത്തിയപ്പോഴായിരുന്നു കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച്. ഇവരെ അന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിക്കുകയുണ്ടായി. എന്നാല്‍ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ സുരക്ഷാസംഘം നടത്തിയത് രക്ഷാപ്രവര്‍ത്തനമായിരുന്നുവെന്നാണ് ഈ മര്‍ദ്ദനത്തെ വിശേഷിപ്പിച്ചത്.

ആലപ്പുഴ ജനറല്‍ ആശുപത്രി ജംഗ്ഷനു സമീപം പ്രതിഷേധിച്ച കെ എസ് യു ജില്ലാ പ്രസിഡന്റ് എ ഡി തോമസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവല്‍ കുര്യാക്കോസ് എന്നിവരെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തില്‍നിന്നു ചാടിയിറങ്ങിയ ഗണ്‍മാനും സംഘവും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. അന്ന് മര്‍ദ്ദനമേറ്റ എ ഡി തോമസ് ഇപ്പോള്‍ ആലപ്പുഴ മണ്ഡലത്തില്‍നിന്നുള്ള നിയുക്ത എംഎല്‍എയാണ്.

ALSO READ: എല്‍ടിടിഇ സ്ഥാപകന്‍ വേലുപ്പിള്ള പ്രഭാകരന് ആദരമര്‍പ്പിച്ച് മുഖ്യമന്ത്രി വിജയ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക