29
Jan 2024
Sat
29 Jan 2024 Sat

ആലപ്പുഴ: മസാജ് ചെയ്യാൻ മുറിയിൽ കയറിയ ശേഷം വിദേശ വനിതയെ പീഡിപ്പിച്ച ഹോം സ്റ്റേ ഉടമ അറസ്റ്റിൽ. ആലപ്പുഴ സ്വദേശി ഷയാസ് (27) ആണ് അറസ്റ്റിലായത്. മസാജ് ചെയ്തു നൽകാമെന്നു പറഞ്ഞ് വിദേശ വനിത താമസിച്ചിരുന്ന മുറിയിൽ കയറിയ പ്രതി ഇവരെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആലപ്പുഴ കലക്ടറേറ്റ് ജങ്ഷനു സമീപമുള്ള ഹോം സ്റ്റേയിൽ വ്യാഴാഴ്ച വൈകീട്ടാണ് പരാതിക്കാധാരമായ സംഭവമുണ്ടായത്. വിദേശവനിതയുടെ പരാതിയിൽ ആലപ്പുഴ സൗത്ത് പൊലീസാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.