honey trap: വിരമിച്ച സൈനികനെ നഗ്‌നനാക്കി അശ്ലീല ചിത്രം പകര്‍ത്തി, ബ്ലാക്ക് മെയില്‍; സീരിയല്‍ നടിയും സുഹൃത്തും അറസ്റ്റില്‍
|
തിരുവനന്തപുരം: കേരള സര്‍വകലാശാല മുന്‍ ജീവനക്കാരനായ വിരമിച്ച സൈനികനെ ഹണിട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ സീരിയല്‍ നടി അടക്കം രണ്ടുപേര്‍ പിടിയില്‍. മലയാലപ്പുഴ സ്വദേശി നിത്യ ശശി, സുഹൃത്ത് ബിനു എന്നിവരാണ് പിടിയിലായത്. മുന്‍ സൈനികനായ വയോധികനെ ഹണിട്രാപ്പില്‍ കുടുക്കി 11 ലക്ഷം രൂപയാണ് പ്രതികള്‍ പണം തട്ടിയത്. മുന്‍ സൈനികനും കേരള സര്‍വകലാശാല മുന്‍ ജീവനക്കാരനുമായ തിരുവനന്തപുരം പട്ടം സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്.
വീട് വാടകയ്ക്ക് കൊടുക്കാനുണ്ടെന്ന് അറിഞ്ഞ് ഫോണില്‍ വിളിച്ചാണ് സീരിയല്‍ നടി വയോധികനുമായി പരിചയം സ്ഥാപിക്കുന്നത്. തുടരെയുള്ള ഫോണ്‍ വിളികളിലൂടെ പരിചയം സൗഹൃദമായി വളര്‍ന്നു. ഇതുപ്രകാരം പരാതിക്കാരന്റെ കലയ്‌ക്കോട്ടെ വീട്ടിലെത്തിയ നിത്യ, വീടിനുള്ളില്‍ വച്ച് ഭീഷണിപ്പെടുത്തി നഗ്‌നനാക്കുകയു, വിവസ്ത്രയായ നിത്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്‌തെന്നാണ് 75 കാരന്‍ പരാതിയില്‍ പറയുന്നത്. അഭിഭാഷക കൂടിയാണ് നിത്യ. നിത്യയ്‌ക്കൊപ്പമെത്തിയ സുഹൃത്ത് ബിനുവാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതികള്‍ 25 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് 11 ലക്ഷം രൂപ നല്‍കി. തുടര്‍ന്നും പണം ആവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നതോടെയാണ് പരവൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.
പൊലീസിന്റെ നിര്‍ദേശപ്രകാരം ബാക്കി പണം നല്‍കാനെന്ന പേരില്‍ പ്രതികളെ പട്ടത്തെ ഫ്‌ലാറ്റിലേക്ക് വിളിച്ചു വരുത്തി. അവിടെ വച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.





