08
Sep 2023
Fri
08 Sep 2023 Fri

കോഴിക്കോട്: കാപ്പാട് ബീച്ചില്‍ സവാരി നടത്തിവന്ന കുതിരയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞദിവസങ്ങളില്‍ ഇവിടെ കുതിര സവാരി നടത്തിയവര്‍ക്ക് ആരോഗ്യവകുപ്പിന്റെ ജാഗ്രതാ മുന്നറിയിപ്പ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ദിവസമാണ് കുതിരയെ നായ കടിച്ചത്. തമിഴ്‌നാട്ടില്‍ നിന്നാണ് സവാരിക്കായി കുതിരയെ കാപ്പാട് എത്തിച്ചത്. കുതിരയില്‍ പേവിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടതോടെ ഡോക്ടര്‍മാര്‍ കുതിരയെ പരിശോധിച്ചിരുന്നു. മൂന്നോ നാലോ ദിവസം കൂടിയേ ജീവിക്കുകയുള്ളൂവെന്നാണഅ പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞത്. നിലവില്‍ കുതിര അവശനിലയിലാണ്. നില്‍ക്കാനോ എഴുന്നേല്‍ക്കാനോ സാധിക്കാത്ത കുതിര ഭക്ഷണം കഴിക്കുന്നുമില്ല.

കുതിരയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഈ കുതിരപ്പുറത്ത് സവാരി നടത്തിയവര്‍ മുന്‍കരുതലെടുക്കാന്‍ അധികൃതര്‍ നല്‍കിയതത്. കുതിര സവാരി നടത്തിയിട്ടുള്ളവര്‍ ആരോഗ്യ കേന്ദ്രത്തിലെത്തി പ്രതിരോധ മാര്‍ഗം സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക