28
Apr 2023
Mon
28 Apr 2023 Mon

ചാവക്കാട്: എടക്കഴിയൂരില്‍ മൂന്ന് വയസ്സുകാരന് കുതിരയുടെ കടിയേറ്റു. കുട്ടിയുടെ ജനനേന്ദ്രിയത്തിലാണ് പരിക്കേറ്റത്. എടക്കഴിയൂര്‍ പഞ്ചവടിയില്‍ കടല്‍ കാണാന്‍ കൊടുങ്ങല്ലൂര്‍ സ്വദേശികളായ മാതാപിതാക്കളോടൊപ്പം എത്തിയ കുട്ടിയെയാണ് കുതിര ആക്രമിച്ചത്. ഇന്നലെ വൈകീട്ടാണ് സംഭവം. കുട്ടിയെ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>