06
Apr 2025
Fri
06 Apr 2025 Fri
hospital staff arrested for raping air hostess admited in ICU

ഹരിയാനയിലെ ഗുരുഗ്രാമില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച എയര്‍ഹോസ്റ്റസിനെ ബലാല്‍സംഗം ചെയ്ത ആശുപത്രി ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ടെക്‌നീഷ്യനായി ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന 25കാരനായ ദീപക് ആണ് പിടിയിലായത്. ബിഹാറിലെ മുസഫര്‍ നഗര്‍ സ്വദേശിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. അഞ്ചുമാസമായി ആശുപത്രിയില്‍ ജോലി ചെയ്തുവരികയായിരുന്നു പ്രതി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എയര്‍ഹോസ്റ്റസായ യുവതി പരിശീലന ഭാഗമായി ഹോട്ടലില്‍ തങ്ങവെ ഇവിടുത്തെ നീന്തല്‍കുളത്തില്‍ മുങ്ങിപ്പോയതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായ യുവതിയുടെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ നിലനിര്‍ത്തിയിരുന്ന സമയത്തായിരുന്നു ലൈംഗികാതിക്രമം ഉണ്ടായത്.
ഏപ്രില്‍ ആറിനായിരുന്നു ലൈംഗികാതിക്രമം.

ഈ സമയം അര്‍ധബോധാവസ്ഥയിലായിരുന്ന യുവതിക്ക് ബഹളമുണ്ടാക്കാനോ അതിക്രമത്തോട് പ്രതികരിക്കാനോ ശേഷിയുണ്ടായിരുന്നില്ല. ആരോഗ്യനില ഭേദപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയതോടെ ഏപ്രില്‍ 13ന് യുവതി ഭര്‍ത്താവിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. പോലീസ് ആശുപത്രിയിലെ ഡ്യൂട്ടി രജിസ്റ്റര്‍ പരിശോധിക്കുകയും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്തിവരികയുമായിരുന്നു.

സംഭവസമയം ഐസിയുവില്‍ രണ്ട് നഴ്‌സുമാര്‍ ഉണ്ടായിരുന്നുവെന്നും ഇവര്‍ ലൈംഗികാതിക്രമം തടഞ്ഞില്ലെന്നും എയര്‍ഹോസ്റ്റസ് പരാതിപ്പെട്ടിരുന്നു.ആശുപത്രിയിലെ എണ്ണൂറിലേറെ സിസിടിവി കാമറകളുടെ ദൃശ്യം പരിശോധിച്ചാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്.

ALSO READ: വെന്റിലേറ്ററില്‍ ചികില്‍സയിലിരിക്കെ എയര്‍ഹോസ്റ്റസിനു നേരെ ലൈംഗികാതിക്രമം