24
Oct 2024
Wed
24 Oct 2024 Wed
house owner dies after trapped under debris while demolishing old house

പുതിയ വീട് നിര്‍മിച്ചതോടെ പഴയ വീട് പൊളിച്ചുനീക്കുന്നതിനിടെ മറിഞ്ഞുവീണ ചുവരുകള്‍ക്കടിയില്‍പെട്ട് ഗൃഹനാഥന്‍ മരിച്ചു. ആലപ്പുഴ തുറവൂരില്‍ ആണ് ദാരുണമായ അപകടം. തുറവൂര്‍ വളമംഗലം വടക്ക് മുണ്ടുപറമ്പില്‍ പ്രദീപ്(56) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലൈഫ് പദ്ധതി പ്രകാരം പ്രദീപ് പുതിയ വീട് പണിതിരുന്നു. പഴയ വീട് നിലനിര്‍ത്തിയായിരുന്നു പുതിയ വീട് പണിതത്. പുതിയ വീടിന്റെ നിര്‍മാണം പൂര്‍ത്തിയായ ശേഷം പഴയ വീട് പൊളിക്കുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.