രാജാക്കാട്: കുരുമുളക് ഉണക്കാനിടാൻ വീടിന്റെ ടെറസിന്റെ മുകളിൽ കയറിയ ഗൃഹനാഥൻ വീണുമരിച്ചു. രാജാക്കാടിന് സമീപം മുക്കുടിൽ ആണ് സംഭവം. മുക്കുടിൽ സ്വദേശി സർപ്പക്കുഴിയിൽ സാബു (52) ആണ് മരിച്ചത്.
|
ഇന്നലെ രാവിലെയായിരുന്നു അപകടമുണ്ടായത്. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും വരിയെല്ലുകൾക്ക് ഒടിവും സംഭവിക്കുകയും ചെയ്തിരുന്നു. രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ചികിത്സ നൽകിയ ശേഷം കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
എന്നാൽ ചികിൽസയിൽ കഴിയവെ വൈകിട്ടോടെ മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. മുക്കുടിൽ കള്ള്ഷാപ്പിലെ കള്ള്ചെത്ത് തൊഴിലാളിയായിരുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



