26
Feb 2024
Tue
26 Feb 2024 Tue

കണ്ണൂർ: വീട്ടിലെ: അടുക്കള വരാന്തയിൽ കാൽ തുടയ്ക്കാനിട്ട തുണിയിൽ കയറിക്കൂടിയ പാമ്പിന്റെ കടിയേറ്റ് വീട്ടമ്മ മരിച്ചു. അഴീക്കൽ ബോട്ടുപാലത്തിന് സമീപം പാറക്കാട്ട് ഹൗസിൽ നസീമ (52) ആണ് മരിച്ചത്
ഞായറാഴ്ച രാത്രിയാണ് സംഭവം. ഭക്ഷണം പാകം ചെയ്യാൻ പുറമെനിന്ന് വിറകെടുത്ത് അടുക്കളയിലേക്ക് പോവുകയായിരുന്നു നസീമ. വാതിൽക്കൽ കാലുതുടയ്ക്കാനിട്ട തുണിയ്ക്കടിയിൽ പാമ്പുണ്ടെന്ന് അറിയാതെ അതിൽ കാൽ തുടയ്ക്കവെ പാമ്പ് കടിക്കുക ആയിരുന്നൂ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉടൻതന്നെ കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു.
ഉമ്മ: ആത്തിക്ക. ഭർത്താവ്: ഫക്രുദ്ദീൻ. മക്കൾ: ഫനാസ്, ഫസീൽ (ഇരുവരും ഗൾഫ് ). മരുമക്കൾ: അൻഷിന, നസ്മിന.