14
Mar 2025
Fri
14 Mar 2025 Fri
jobs in kerala tourism department

കേരളത്തില്‍ സംസ്ഥാന സര്‍ക്കാരിന് കീഴില്‍ കുറഞ്ഞ യോഗ്യതയുള്ളവര്‍ക്കും അവസരമൊരുക്കി ടൂറിസം വകുപ്പിന്റെ പുതിയ വിജ്ഞാപനം. ഹൗസ് കീപ്പിങ് സ്റ്റാഫ്, ഫുഡ് ആന്‍ഡ് ബവ്‌റിജ് സ്റ്റാഫ്, കുക്ക്, അസിസ്റ്റന്റ് കുക്ക്, റിസപ്ഷനിസ്റ്റ്, കിച്ചന്‍ മേട്ടി തുടങ്ങഇയ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചത്. മിനിമം പത്താം ക്ലാസ്സ് മുതല്‍ യോഗ്യത ഉള്ളവര്‍ മുതല്‍ ഈ തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. വിശദമായ വിജ്ഞാപനം താഴെ കൊടുക്കുന്നുണ്ട്. അത് വായിച്ച ശേഷം മാത്രം അപേക്ഷിക്കുക. ശ്രദ്ധിക്കുക: ഓണ്‍ലൈന്‍ വഴിയല്ല, തപാല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒഴിവുകളുടെ എണ്ണം : 38.

ശമ്പളം 15,000 മുതല്‍ 25,000 വരെ

അവസാന തിയതി 2025 ഏപ്രില്‍ 3.

തസ്തികയും ഒഴിവുകളും:

jobs in kerala tourism department

പ്രായപരിധി: 18 മുതല്‍ 36 വയസ്സ് വരെ
(സംവരണ വിഭാഗങ്ങള്‍ക്ക് ഇളവുകള്‍ ലഭിക്കും).

വിദ്യാഭ്യാസ യോഗ്യത:

ഹൗസ് കീപ്പിങ് സ്റ്റാഫ്: പത്താം ക്ലാസ് ജയം.
ഹോട്ടല്‍ അക്കൊമഡേഷന്‍ ഓപ്പറേഷനില്‍ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ്/1 വര്‍ഷ ഡിപ്ലോമ/പിജി ഡിപ്ലോമ, 6 മാസ പരിചയം.

ഫുഡ് ആന്‍ഡ് ബവറിജ് സ്റ്റാഫ്: പ്ലസ് ടു ജയം.
ഫുഡ് ആന്‍ഡ് ബവറിജ് സര്‍വീസില്‍ 1 വര്‍ഷ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ.
2 വര്‍ഷ പരിചയം.

കുക്ക്: പത്താം ക്ലാസ്, ഫുഡ് പ്രൊഡക്ഷനില്‍ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ്/1 വര്‍ഷ ഡിപ്ലോമ.
2 വര്‍ഷ പരിചയം.

അസിസ്റ്റന്റ് കുക്ക്: പത്താം ക്ലാസ്.
ഫുഡ് പ്രൊഡക്ഷനില്‍ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ്.
1 വര്‍ഷ പരിചയം.

റിസപ്ഷനിസ്റ്റ്: പ്ലസ് ടു ജയം.
ഫ്രണ്ട് ഓഫിസ് ഓപ്പറേഷനില്‍ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ്.
2 വര്‍ഷ പരിചയം.

കിച്ചന്‍ മേട്ടി: പത്താം ക്ലാസ്.
ഫുഡ് പ്രൊഡക്ഷനില്‍ 1 വര്‍ഷ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ്.
1 വര്‍ഷ പരിചയം.

തെരഞ്ഞെടുപ്പ് രീതി

ഉദ്യോഗാര്‍ത്ഥികളെ എഴുത്ത് പരീക്ഷ, സ്‌കില്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും തിരഞ്ഞെടുക്കുക.

അപേക്ഷിക്കേണ്ട രീതി
അപേക്ഷകള്‍ തപാല്‍ വഴിയാണ് സമര്‍പ്പിക്കേണ്ടത്. അപേക്ഷാ ഫോം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ (ഒറിജിനല്‍ അല്ല) എന്നിവയും കവറില്‍ ഉല്‍പ്പെടുത്തണം.
ഒരു ഉദ്യോഗാര്‍ത്ഥി ഒരു തസ്തികയ്ക്ക് ഒരു ജില്ലയില്‍ മാത്രമേ അപേക്ഷിക്കാവൂ.
ഏത് പോസ്റ്റിലേക്കാണ് അപേക്ഷിക്കുന്നതെന്ന് വ്യക്തമാക്കിയിരിക്കണം.

അയക്കേണ്ട വിലാസം:
The Regional Joint Director
Department of Tourism
Regional Office,
Civil Station,
Kozhikode- 673020.

വിജ്ഞാപനം:

Job Vacancies: Housekeeping, Cook, Receptionist.. Government job in Kerala; Opportunity in the Tourism Department