27
Oct 2026
Tue
27 Oct 2026 Tue
Houthis ClaimTargeted Saudi Ministry With Ballistic Missile

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ പ്രതിരോധ മന്ത്രാലയത്തിന് നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയെന്നും ലക്ഷ്യസ്ഥാനത്ത് നേരിട്ട് പതിച്ചെന്നും അവകാശപ്പെട്ട് യെമനിലെ ഹൂതികൾ. ചൊവ്വാഴ്ചയാണ് ഹൂതി വിമതർ ആക്രമണവാദവുമായി രംഗത്തെത്തിയത്. അതേസമയം, നേരത്തേ ഹൂതികൾ വിക്ഷേപിച്ച രണ്ട് മിസൈലുകൾ തങ്ങൾ തടഞ്ഞതായി സൗദി അധികൃതർ അറിയിച്ചിരുന്നു. ചൊവ്വാഴ്ച റിയാദിൽ സ്ഫോടനശബ്ദങ്ങൾ കേട്ടതായും വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സൗദി തലസ്ഥാനമായ റിയാദിലെ പ്രതിരോധ മന്ത്രാലയത്തെയാണ് തങ്ങളുടെ സൈന്യം ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് ലക്ഷ്യമിട്ടതെന്ന് ഹൂതി സൈനിക വക്താവ് യഹ്‌യ സരീ പറഞ്ഞു. ആക്രമണം നേരിട്ട് ലക്ഷ്യത്തിൽ പതിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, ആക്രമണത്തിൽ ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് സൗദി അധികൃതർ സ്ഥിരീകരണം നൽകിയിട്ടില്ല.

എണ്ണ ശുദ്ധീകരണശാലയ്ക്കു നേരെയും ആക്രമണം

സൗദി അറേബ്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയായ റാസ് തനൂറയെയും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഹൂതികൾ അവകാശപ്പെട്ടു. ഹോർമുസ് കടലിടുക്കിന് പടിഞ്ഞാറായി ഗൾഫ് തീരത്താണ് റാസ് തനൂറ എണ്ണ സമുച്ചയം സ്ഥിതി ചെയ്യുന്നത്.

ശുദ്ധീകരണശാലയ്ക്കു നേരെ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതായും ഇതേത്തുടർന്ന് വൻ തീപിടിത്തമുണ്ടായെന്നും ഹൂതി വക്താവ് യഹ്‌യ സരീ പറഞ്ഞു. എന്നാൽ ആക്രമണം നടന്നതായി സൗദി അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.

റാസ് തനൂറ സമുച്ചയത്തിന് തെക്കുള്ള അൽ ഖോബാർ നഗരത്തിലെ താമസക്കാരൻ ശക്തമായ സ്ഫോടനശബ്ദം കേട്ടതായി എഎഫ്പിയോട് പറഞ്ഞു. ഇതിന് പിന്നാലെ മൊബൈൽ ഫോണിൽ മുന്നറിയിപ്പ് സന്ദേശവും ലഭിച്ചെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക