24
Oct 2026
Sat
24 Oct 2026 Sat

​ജിദ്ദ: കുട്ടികളുടെ സർഗ്ഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജിദ്ദയിൽ മലബാർ അടുക്കളയും ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റും സംയുക്തമായി കുട്ടികൾക്കായി ‘പെയിന്റ് യുവർ ഡ്രീംസ്’ എന്ന പേരിൽ കളറിങ് മത്സരം സംഘടിപ്പിച്ചു. നടത്തിയ പരിപാടിയിൽ
​ജിദ്ദയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറോളം കുട്ടികൾ ആവേശപൂർവ്വം മത്സരത്തിൽ പങ്കെടുത്തു. കുട്ടികൾ വരച്ച ചിത്രങ്ങൾ വിധികർത്താക്കളുടെ പ്രശംസ പിടിച്ചുപറ്റി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മത്സരത്തിൽ ജസാ ഫാത്തിമ ഒന്നാം സ്ഥാനവും, ഹയ രണ്ടാം സ്ഥാനവും.ഹെസ അമൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കൊപ്പം മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രത്യേക സമ്മാനങ്ങൾ വിതരണം ചെയ്തു.
​പരിപാടിയിൽ ഗ്രാൻഡ് ഹൈപ്പർ ബിസിനസ്‌ ഡെവലപ്പ്മെന്റ് മാനേജർ തസ്‌ലിം ശംസുദ്ധീൻ, മാനേജർ ഷിഹാബുദീൻ, അസിസ്റ്റന്റ് മാനേജർ അൻസാബ് അയ്യൂബ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് റാഷിദ്‌, സൂപ്പർവൈസർ ജാസിർ എന്നിവർ സംസാരിച്ചു.

​മലബാർ അടുക്കള എക്സ്‌ക്യൂട്ടീവ് അംഗങ്ങളായ ശബ്നം ബാബു, ഷംസീറ, ഷാഹിദ ജലീൽ, ഹസീന, സുറുമി, മുംതാസ്, സുനീറ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പ്രമുഖരായ സാഹിറ സവാദ്, ആശിക രാംനാസ് എന്നിവർ മത്സരത്തിന്റെ വിധി കർത്താക്കളായി പ്രവർത്തിക്കുകയും കുട്ടികളുടെ കലാമികവിനെ അഭിനന്ദിക്കുകയും ചെയ്തു.

​വിദ്യാർത്ഥികൾക്കായി വരും ദിവസങ്ങളിലും ഇത്തരം ഒട്ടനവധി പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജിദ്ദ കോർഡിനേറ്റർ കുബ്ര ലത്തീഫ് അറിയിച്ചു. ചടങ്ങിൽ ഗ്രാൻഡ് ഹൈപ്പർ മാനേജ്‌മെന്റിന് അവർ പ്രത്യേക നന്ദിയും രേഖപ്പെടുത്തി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക