27
Oct 2024
Sun
27 Oct 2024 Sun

റായ്പൂർ: ഛത്തീസ്ഗഢിൽ മുത്തശ്ശിയെ ത്രിശൂലം കൊണ്ട് കുത്തിക്കൊന്ന ശേഷം രക്തം ശിവലിംഗത്തിൽ അർപ്പിച്ചു. ദുർഗ്ജില്ലയിലെ നങ്കട്ടി ഗ്രാമത്തിൽ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. മുത്തശ്ശിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. രുക്മണി ഗോസ്വാമി (70) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. പ്രതി ഗുൽഷൻ ഗോസ്വാമിയെ (30) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവം നരബലിയെന്ന സംശയത്തിൽ ആണ് പൊലീസ്. കൊലപാതകത്തിന് ശേഷം മുത്തശ്ശിയുടെ രക്തം യുവാവ് ശിവലിംഗത്തിൽ അർപ്പിച്ചതായി കണ്ടെത്തി. ഇതാണ് പൊലീസിനെ നരബലിയെന്ന സംശയത്തിലേക്ക് എത്തിച്ചത്.

നങ്കട്ടി ഗ്രാമത്തിൽ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഗുൽഷൻ തന്റെ മുത്തശ്ശിക്കൊപ്പം ശിവക്ഷേത്രത്തിനടുത്തുള്ള വീട്ടിലായിരുന്നു താമസം. ഇവർ ക്ഷേത്രത്തിൽ ദിവസവും പൂജകൾ നടത്താറുണ്ടായിരുന്നു. ശനിയാഴ്ച വൈകുന്നേരം മുത്തശ്ശിയെ ത്രിശൂലം ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം ക്ഷേത്രത്തിലെ ശിവലിംഗത്തിൽ രക്തം അർപ്പിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. കൊലക്ക് ശേഷം ഇതേ ത്രിശൂലം കഴുത്തിൽ കുത്തിയിറക്കിയാണ് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തി. അന്വേഷണം തുടങ്ങി

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം തുടരുകയാണെന്നും പോലിസ് അറിയിച്ചു

Human Sacrifice Suspected As Man Kills Grandmother