കോഴിക്കോട്: ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ. കോഴിക്കോട് തൊട്ടിൽപാലം സ്വദേശിനി അസ്മിന മരിച്ച കേസിലാണ് ഭർത്താവ് ജംഷീർ, ഭർതൃമാതാവ് നഫീസ എന്നിവരെ നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
|
ഏഴു വർഷത്തോളമായി യുവതിയെ ഭർതൃവീട്ടുകാർ പീഡിപ്പിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. ഗാർഹിക പീഡനവും ആത്മഹത്യ പ്രേരണയും ഉൾപ്പെടയുള്ള വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ മാർച്ച് 12നാണ് അസ്മിനയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. തുടക്കത്തിൽ തൊട്ടിൽപ്പാലം പൊലീസാണ് അന്വേഷണം നടത്തിയതെങ്കിലും പരാതിയെ തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു.
പ്രതികളെ അറസ്റ്റു ചെയ്തില്ലെന്നാരോപിച്ച് വെള്ളിയാഴ്ച ആക്ഷൻ സമിതി രൂപീകരിച്ചതിന് പിന്നാലെയാണ് പൊലിസ് നടപടി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





