മലപ്പുറം കോണോംപാറയില്‍ ഭര്‍തൃവീട്ടില്‍ ക്രൂരമര്‍ദ്ദനത്തിരയായ യുവതി തൂങ്ങിമരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഒളവട്ടൂര്‍ സ്വദേശി റജില(30) ആത്മഹത്യ ചെയ്ത കേസിലാണ് ഭര്‍ത്താവ് മലപ്പുറം കോണമ്പാറ സ്വദേശി അന്‍വര്‍ അറസ്റ്റിലായത്. കൊലപാതക ശ്രമം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.
|
റജിലയുടെ ആന്തരിക അവയവങ്ങള്‍ക്ക് ഗുരുതര പരിക്കേറ്റതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. യുവതിയുടെ തലയ്ക്കും പരുക്കേറ്റിട്ടുണ്ട്. അന്‍വറിന്റെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് റജിലയുടെ ആത്മഹത്യയെന്നാണ് പോലീസിന്റെ നിഗമനം. വെള്ളിയാഴ്ചയാണ് റജിലയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





