25
Jun 2024
Mon
25 Jun 2024 Mon
husband arrested over murder of pregnant woman in Palakkad

പാലക്കാട്: കരിമ്പ വെട്ടത്ത് വീടിനുള്ളില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. യുവതിയെ കഴുത്തുഞെരിച്ചുകൊന്ന ശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന ഭര്‍ത്താവിനെ പോലീസ് പിടികൂടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പഴയ ലക്കിടി മറ്റത്തുപടി വീട്ടില്‍ ചാമിയുടെയും ലക്ഷ്മിയുടെയും മകള്‍ സജിത(26)യാണ് കൊല്ലപ്പെട്ടത്. ഏഴു മാസം ഗര്‍ഭിണിയായിരുന്നു സജിത. ഭര്‍ത്താവ് നിഖില്‍ ആണ് ഭാര്യയെ കൊന്നശേഷം തമിഴ്‌നാട്ടിലേക്ക് കടന്നത്. സേലത്തു നിന്നാണ് പോലീസ് നിഖിലിനെ പിടികൂടിയത്.

ഞായറാഴ്ച രാവിലെയാണ് കൊലപാതകം പുറത്തറിയുന്നത്. തമിഴ്നാട്ടിലുള്ള നിഖിലിന്റെ സഹോദരി വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന് വീട്ടില്‍പോയി നോക്കിയ സമീപവാസികളാണ് സജിതയെ കിടപ്പുമുറിയിലെ കട്ടിലില്‍ മരിച്ചനിലയില്‍ കണ്ടത്. അസ്വാഭാവിക മരണമാണെന്ന് ആദ്യം തന്ന മനസ്സിലാക്കിയ പോലീസ് തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവിനെ പിടികൂടിയത്.