25
Jun 2025
Thu
25 Jun 2025 Thu
wife and son arrested for killing ex serviceman for his over disciplinarian

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഹര്‍ദോയിയില്‍ ഭര്‍ത്താവ് യുവതിയുടെ മൂക്ക് കടിച്ചു പറിച്ചു. കാമുകനൊപ്പം പിടികൂടിയ 25കാരിയുടെ മൂക്കാണ് ഭര്‍ത്താവ് കടിച്ചെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗുരുതര പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് രാം ഖിലാവനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ബുധനാഴ്ചയാണ് സംഭവം.

വീട്ടില്‍നിന്ന് ഇറങ്ങിയ ഭാര്യയെ പിന്തുടര്‍ന്ന ഖിലാവന്‍, അവര്‍ കാമുകന്റെ താമസ സ്ഥലത്ത് എത്തിയതിനു പിന്നാലെ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. വഴക്കിനിടെ കാമുകന് മുന്നില്‍വച്ച് ഭാര്യയുടെ മൂക്ക് ഇയാള്‍ കടിച്ചുപറിക്കുകയായിരുന്നു.

നിലവിളി കേട്ട് ഓടിക്കൂടിയ പ്രദേശവാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.