22
Apr 2025
Sun
22 Apr 2025 Sun

തൊടുപുഴ: ഇടുക്കി ഉപ്പുതറയില്‍ അപകടത്തില്‍പ്പെട്ട കാറില്‍നിന്ന് ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് മുങ്ങി. ആലടി സ്വദേശി സുരേഷാണ് ഭാര്യയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. ഇന്നലെ രാത്രിയിലാണ് അപകടമുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സുരേഷും ഭാര്യയും സഞ്ചരിക്കവെ കാർ താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അപകടത്തില്‍ പരിക്കേറ്റ ഭാര്യയെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കാതെ ഉപേക്ഷിച്ച് സുരേഷ് പോയെന്നാണ് പോലീസ് പറയുന്നത്. രാവിലെയാണ് കാറില്‍ സ്ത്രീ കുടുങ്ങി കിടക്കുന്ന കാര്യം നാട്ടുകാർ അറിയുന്നത്. ഇവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

കാറപകടം മനഃപൂര്‍വ്വം ഉണ്ടാക്കിയതാണോ എന്ന സംശയത്തില്‍ ആണ് പോലീസ്. സംഭവത്തിൽ അന്വേഷണം തുടങ്ങി.

സുരേഷും ഭാര്യയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഭാര്യ സ്റ്റിയറിങ്ങില്‍ പിടിച്ചു വലിച്ചതാണ് അപകടത്തിന് കാരണമെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ മദ്യ ലഹരിയിലുള്ള ഇയാളുടെ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
ഭാര്യയുടെ മൊഴി രേഖപ്പെടുത്താന്‍ പോലീസിനായിട്ടില്ല. അപകടം നില തരണം ചെയ്താലെ ഇവരില്‍നിന്ന് വിവരങ്ങള്‍ തേടൂ.
പിന്നീടാകും ഇയാളെ വിശദമായി ചോദ്യം ചെയ്യുക.

Husband drowns after abandoning wife from car that crashed in Idukki, mystery remains