05
Jan 2024
Mon
05 Jan 2024 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൃശൂര്‍: കുടുംബവഴക്കിനെത്തുടര്‍ന്ന് തൃശൂര്‍ കൊരട്ടിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പിന്നാലെ ഒളിവില്‍ പോയ ഭര്‍ത്താവിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. ഖന്നാ നഗറില്‍ കൊഴുപ്പിള്ളി ബിനു ആണ് ഭാര്യ ഷീജയെ വെട്ടിക്കൊന്നത്. തടയാന്‍ ശ്രമിച്ച രണ്ട് മക്കള്‍ക്കും പരിക്കേറ്റു. അഭിനവ്(11)അനുരാഗ്(5) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ആദ്യഘട്ടത്തില്‍ കൊരട്ടിയിലെ സ്വകാര്യ ആശുപത്രയില്‍ എത്തിച്ചു. കൊരട്ടി കമ്മ്യൂണിറ്റി ഹാളിനു പുറകില്‍ റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് ബിനുവിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ ബിനുവിനായി പൊലീസ് തിരച്ചില്‍ നടത്തിവരവെയാണ് മൃതദേഹം കണ്ടെത്തിയത്

ഖന്നാനഗറില്‍ രാവിലെ 5.30ഓടെയാണ് സംഭവം നടന്നത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകം. പരിക്കേറ്റ ഒരു കുട്ടിയുടെ ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. തുടര്‍ന്ന് കുട്ടിയെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. ഷീജയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം സംസ്‌കരിക്കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക