20
Sep 2025
Mon
20 Sep 2025 Mon

കൊല്ലം പുനലൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കലയനാട് ചരുവിള വീട്ടിൽ ശാലിനിയാണ് കൊല്ലപ്പെട്ടത്. കൊലപാതകവിവരം പ്രതി ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയും പുനലൂർ പോലീസിൽ കീഴടങ്ങുകയുമായിരുന്നു. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണം.
ഭര്‍ത്താവിന്‍റെ ശല്യം കാരണം ശാലിനി അമ്മയോടൊപ്പമായിരുന്നു താമസം.
സ്വകാര്യ സ്കൂളില്‍ ആയയായി ജോലി ചെയ്യുന്ന ശാലിനി രാവിലെ ജോലിക്ക് പോകാന്‍ തുടങ്ങുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. ഈ സമയത്ത് ശാലിനിയുടെ കൂടെ രണ്ടു മക്കളില്‍ ഒരാൾ ഉണ്ടായിരുന്നു. കുട്ടി നിലവിളിച്ചതോടെ പരിസരവാസികൾ ഓടിയെത്തുകയും പോലീസിനെ വിവരം അറിയിക്കുകയും ആയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘’ഞാന്‍ എന്‍റെ ഭാര്യയെ കൊന്നുകളഞ്ഞു. അതിന്‍റെ കാരണം വീട്ടില്‍ ഇരുന്ന സ്വര്‍ണം എടുത്ത് പണയം വെച്ചതും ഞാന്‍ പറഞ്ഞതു പോലെ കേൾക്കാതെ ഇരുന്നതുമാണ്. എനിക്ക് രണ്ട് മക്കളാണ്. ഒരാൾ ക്യാന്‍സര്‍ രോഗിയാണ്. അവൾക്ക് ആഢംബര ജീവിതം നയിക്കണം. അതുകൊണ്ട് അവൾ അവളുടെ അമ്മയുടെ കൂടെയാണ് താമസിക്കുന്നത്. ധിക്കാരപരമായാണ് പെരുമാറുന്നത്. ജോലിക്ക് പലയിടത്തായി മാറിമാറി പോകുന്നു. അതിന്‍റെ ആവശ്യം എന്‍റെ ഭാര്യക്കില്ല” എന്നും പ്രതി ഫേസ് ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.

ALSO READ:എസ്ഡിപിഐ നേതാവ് ഷാന്‍ വധക്കേസില്‍ നാല് പ്രതികള്‍ക്കു ജാമ്യം നല്‍കി സുപ്രിംകോടതി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക