മലപ്പുറം: മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. മമ്പാട് പുള്ളിപ്പാടത്തുകറുകമണ്ണ സ്വദേശി നിഷ മോളാണ് മരിച്ചത്. (Husband killed his wife in Malappuram)കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് ഷാജി പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി. കുടുംബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നു പോലീസ് പറഞ്ഞു.
|
ഷാജിയും നിഷയും തമ്മില്‍ വൈകിട്ട് വാക്ക് തര്‍ക്കമുണ്ടായിരുന്നു. പിന്നാലെ ഷാജി ഇവരെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചു. ബഹളം കേട്ടു ഓടിയെത്തിയ നാട്ടുകാരാണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ നിലയില്‍ നിഷയെ കണ്ടത്. ഉടന്‍ നിലമ്പുര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പുര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





