03
May 2025
Thu
03 May 2025 Thu
husband kills 76 year old wife by slits her throat

കൊല്ലം കൊട്ടാരക്കരയില്‍ പെന്‍ഷന്‍ പണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ 76കാരിയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. വെട്ടിക്കവല ചിരട്ടക്കോണം സ്വദേശിനി ഓമനയെയാണ് ഭര്‍ത്താവ് കുട്ടപ്പന്‍ കൊലപ്പെടുത്തിയത്. കുട്ടപ്പനെ പോലിസ് അറസ്റ്റ് ചെയ്തു. കൃത്യശേഷം കുട്ടപ്പന്‍ കൊലപാതക വിവരം മൂത്ത മകളെ വിളിച്ചറിയിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇളയ മകള്‍ക്കൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ഇന്ന് പുലര്‍ച്ചെ അഞ്ചോടെ മണ്ണടിയില്‍ താമസിക്കുന്ന മൂത്ത മകളെ വിളിച്ച് ഓമനയ്ക്ക് സുഖമില്ലെന്ന് കുട്ടപ്പന്‍ അറിയിച്ചു. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇളയമകള്‍ വാതിലില്‍ തട്ടിവിളിച്ചപ്പോഴാണ് മുറിയ്ക്കുള്ളില്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ ഓമനയെ കണ്ടത്.

പോലീസെത്തി കുട്ടപ്പനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയത്. പെന്‍ഷനായി ലഭിച്ച തുക താനറിയാതെ ഓമന മറ്റൊരാള്‍ക്ക് നല്‍കിയതിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തിനിടെയാണ് വെട്ടുകത്തി ഉപയോഗിച്ച് കഴുത്തറുത്തതെന്ന് കുട്ടപ്പന്‍ പോലീസിനോടു പറഞ്ഞു.

ALSO READ: കുവൈത്തില്‍ മലയാളി ദമ്പതികള്‍ കുത്തേറ്റുമരിച്ച നിലയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക