കുവൈത്തില്‍ മലയാളി ദമ്പതികള്‍ കുത്തേറ്റുമരിച്ച നിലയില്‍. ആരോഗ്യമന്ത്രായത്തിന്റെ കീഴിലുള്ള ജാബിര്‍ ആശുപത്രിയിലെ നഴ്‌സായ കണ്ണൂര്‍ സ്വദേശി സൂരജ്, പ്രതിരോധവകുപ്പില്‍ നഴ്‌സായ എറണാകുളം കീഴില്ലം സ്വദേശിയായ ഭാര്യ ബിന്‍സി എന്നിവരെയാണ് കുത്തേറ്റു മരിച്ച നിലയില്‍ കണ്ടത്.
|
അബ്ബാസിയയില്‍ ദമ്പതികള്‍ താമസിക്കുന്ന ഫ്‌ളാറ്റിലാണ് സംഭവം. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇരുവരും രാവിലെയാണ് ഫ്‌ളാറ്റിലെത്തിയതെന്നാണ് വിവരം. ഇതിനു ശേഷം ഇരുവരും വഴക്കടിക്കുന്ന ശബ്ദം സമീപവാസികള്‍ കേട്ടിരുന്നു. രാവിലെ സെക്യൂരിറ്റി വന്നുനോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കാണുന്നത്.
രണ്ടു മൃതദേഹങ്ങളുടെ കൈയിലും കത്തിയുണ്ടായിരുന്നു. വഴക്കിനിടെ പരസ്പരം കുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ആസ്‌ത്രേലിയയിലേക്ക് ജോലി മാറാനുള്ള ഒരുക്കത്തിലായിരുന്നു ദമ്പതികള്‍. ഇവരുടെ മക്കള്‍ നാട്ടിലാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





