25
Jul 2024
Sat
25 Jul 2024 Sat
husband kills wife by cut her throat before commited suicide

പറവൂരിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ് തൂങ്ങിമരിച്ചു. പറവൂർ വാലത്ത് വിദ്യാധരൻ (63) ആണ് ഭാര്യ വനജയെ (58) കൊന്ന ശേഷം ജീവനൊടുക്കിയത്. രണ്ടര വർഷം മുമ്പാണ് ഇവർ പറവൂറിൽ താമസം തുടങ്ങിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എറണാകുളത്ത് സ്വകാര്യ ഏജൻസിയിൽ സെക്യൂരിറ്റി ജീവനക്കാരനാണ് വിദ്യാധരൻ. നന്ത്യാട്ടുകുന്നം ഗാന്ധി മന്ദിരത്തിലെ റിട്ട. ജീവനക്കാരിയാണ് വനജ.

വനജയ്ക്ക് കാഴ്ചക്കുറവ് ഉണ്ടായതിനെ തുടർന്ന് ചില മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ഇതുമൂലം ഇവർക്കിടയിൽ വഴക്ക് പതിവായിരുന്നുവെന്നുമാണ് പ്രദേശവാസികൾ പറയുന്നത്. ദമ്പതികൾക്ക് രണ്ടു പെൺമക്കളാണ് ഉള്ളത്.