12
Oct 2025
Sat
12 Oct 2025 Sat
Husband kills wife in Palakkad

അവിഹിതബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പാലക്കാട് ശ്രീകൃഷ്ണപുരത്ത് യുവാവ് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊന്നു. ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടുകുളം സ്വദേശി ദീക്ഷിത് ആണ് ഭാര്യയും മലപ്പുറം പെരിന്തല്‍മണ്ണ ആനമങ്ങാട് ചോലക്കല്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്റെ മകളുമായ വൈഷ്ണവി(26)യെ കൊന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കൊലപാതകമാണെന്നു വ്യക്തമായതും ദീക്ഷിതിനെ അറസ്റ്റ് ചെയ്തതും.

whatsapp അവിഹിതബന്ധമെന്ന് സംശയം; പാലക്കാട് യുവാവ് ഭാര്യയെ ശ്വാസംമുട്ടിച്ചുകൊന്നു
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

9ന് രാത്രിയാണ് വൈഷ്ണവിയെ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെന്ന് പറഞ്ഞ് ദീക്ഷിത് മാങ്ങാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുന്നത്. വിവരം വൈഷ്ണവിയുടെ ബന്ധുക്കളെയും അറിയിച്ചു. ആശുപത്രിയില്‍ എത്തിയതും വൈഷ്ണവി മരിച്ചു. ഒന്നരവര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. വൈഷ്ണവിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയത്തെ തുടര്‍ന്നാണ് കൊലപാതകമെന്ന് പ്രതി പോലീസിനു മൊഴി നല്‍കി

ALSO READ: ആര്‍എസ്എസ് ശാഖയില്‍ നിരന്തര ലൈംഗികപീഡനത്തിനിരയായ യുവാവ് ജീവനൊടുക്കി