23
Feb 2023
Mon
23 Feb 2023 Mon

ഷില്ലോങ്: താൻ ബീഫ് കഴിക്കുന്നയാളാണെന്നും അതിൽ പാർട്ടിക്കൊരു പ്രശ്‌നവുമില്ലെന്നും ബിജെപി മേഘാലയ അധ്യക്ഷൻ ഏർണസ്റ്റ് മൗരി. രാജ്യത്ത് ആർക്കും ബീഫ് കഴിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടില്ലെന്നും മൗരി പറഞ്ഞു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ശക്തമായിരിക്കെയാണ് പാർട്ടിയെ വെട്ടിലാക്കി നേതാവ് രംഗത്തുവന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘ഞാൻ നന്നായി ബീഫ് കഴിക്കുന്ന ആളാണ്. അതിൽ പാർട്ടിക്ക് യാതൊരു പ്രശ്‌നവുമില്ല’- മൗരി പറഞ്ഞു. 90 ശതമാനവും ക്രൈസ്തവർ വസിക്കുന്ന മേഘാലയയിൽ ബീഫിനെതിരായ ബിജെപി നയങ്ങൾ ജനങ്ങൾ സ്വീകരിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മൗരി.

‘ഒമ്പത് വർഷമായി രാജ്യത്ത് ബിജെപി അധികാരത്തിലെത്തിയിട്ട്. ഒരു പള്ളിയും ആക്രമിക്കപ്പെടുന്നത് ഞാനിതുവരെ കണ്ടിട്ടില്ല. ബീഫ് കഴിക്കുന്നതിനും നിരോധനമില്ല’- മൗരി അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ബംഗ്ലദേശികളുടെ നുഴഞ്ഞുകയറ്റമുണ്ടാകുമെന്നും ഈ പ്രശ്‌നം ഇപ്പോഴുമുണ്ടെന്നും മൗരി ആരോപിച്ചു.