എന്‍ജിനീയറിങ് ഫീല്ഡിലുള്ളവര്ക്ക് IBയില്‍ ജോലി; 1.4 ലക്ഷം വരെ ശമ്പളം നേടാം
|
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജന്‍സ് ബ്യൂറോയില്‍ (IB) വീണ്ടും റിക്രൂട്ട്മെന്റ് നടത്തുന്നു. അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ (എ.സി.ഐ.ഒ) ഗ്രേഡ്II ടെക്, തസ്തികയിലേക്ക് 226 ഒഴിവുകളിലേക്കാണ് ഏറ്റവും പുതിയ റിക്രൂട്ട്മെന്റ് വിളിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ സര്‍വീസില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്കുള്ള മികച്ച അവസരമാണിത്. വിശദാംശങ്ങള്‍ താഴെ നല്കുന്നു.
അപേക്ഷിക്കേണ്ട അവസാന തിയ്യതി: 2024 ജനുവരി 12.
ഇന്ത്യയൊട്ടാകെ 226 ഒഴിവുകളാണുള്ളത്.
കമ്പ്യൂട്ടര്‍ സയന്‍സ്& ഇന്‍ഫര്‍മേഷന്‍ ടെക്നോളജി രംഗത്ത് 79 ഒഴിവുകളും, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ രംഗത്ത് 147 ഒഴിവുകളുമാണുള്ളത്.
വിദ്യാഭ്യാസ യോഗ്യത
2021,2022,2023 വര്‍ഷങ്ങളില്‍ GATE എക്സാമില്‍ കട്ട് ഓഫ് മാര്‍ക്ക് നേടിയിരിക്കണം.
ഗവണ്മെന്റ് അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ഇലക്ട്രോണിക്സ്& കമ്മ്യൂണിക്കേഷന്‍ വിഭാഗങ്ങളില്‍ ബി.ഇ OR ബി.ടെക് പൂര്‍ത്തിയാക്കിയിരിക്കണം.
അല്ലെങ്കില്‍ ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയില്‍ മാസ്റ്റര്‍ ഡിഗ്രി ഉള്ളവര്‍ക്കും അപേക്ഷിക്കാം.
പ്രായപരിധി
18 വയസ് മുതല്‍ 27 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
(സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ ഇളവുണ്ട്).
ശമ്പളം:
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 44,900 രൂപ മുതല്‍ 1,42,400 രൂപ വരെ ശമ്പളം നേടാം.
സെലക്ഷന് പ്രോസസ്:
ഡോക്യുമെന്റ് വെരിഫിക്കേഷനും, എഴുത്ത് പരീക്ഷയ്ക്കും, അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം.
അപേക്ഷ ഫീസ്:
ജനറല്‍, ഇഡബ്ല്യൂ.എസ്, ഒബിസി വിഭാഗക്കാര്‍ക്ക് 200 രൂപയും, ബാക്കിയുള്ളവര്‍ക്ക് 100 രൂപയുമാണ് അപേക്ഷ ഫീസ്.
അപേക്ഷിക്കാനുള്ള ലിങ്ക്; https://mha.gov.in/
വിജ്ഞാപനം വായിക്കാനുള്ള ലിങ്ക്: https://drive.google.com/file/d/1A4dHKlJ5mNMOp6seHd0ld1RyCMfHRii6/view
IB ACIO Tech Recruitment 2023 Notification Out for 226 Vacancies


