21
Nov 2023
Wed
21 Nov 2023 Wed

അന്താരാഷ്ട്ര വനിതാ ക്രിക്കറ്റ് മൽസരങ്ങളിൽ ട്രാൻസ്ജൻഡറുകൾ പങ്കെടുക്കുന്നതിന് വിലക്കേർപ്പെടുത്തി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ(ഐസിസി). ലിം​ഗമാറ്റ ശസ്ത്രക്രിയയ്ക്കോ ചികിൽസയ്ക്കോ വിധേയരായാലും ഇവർക്ക് അന്താരാഷ്ട്ര വനിതാ ക്രിക്കറ്റ് മൽസരങ്ങളിൽ പങ്കെടുക്കാനാവില്ലെന്ന് ഐസിസി വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കളിക്കാരുടെ സുരക്ഷയും അന്താരാഷ്ട്ര വനിതാ മൽസരങ്ങളുടെ സമ്പൂർണതയും സംരക്ഷിക്കുന്നതിനാണ് നടപടിയെന്ന് ഐസിസി പറഞ്ഞു. 9 മാസം നീണ്ട ചർച്ചകൾക്കൊടുവിലാണ് തീരുമാനമെന്നും ഐസിസി ചീഫ് എക്സിക്യൂട്ടിവ് ജിയോഫ് അലാർഡിസ് വിശദീകരിച്ചു.

രണ്ടുമാസം മുമ്പ് കാനഡയുടെ ഡാനിയൽ മക്​ഗാഹി ആദ്യ ട്രാൻസ്ജൻഡർ ക്രിക്കറ്ററായി അന്താരാഷ്ട്ര മൽസരത്തിൽ ഇറങ്ങിയിരുന്നു. ബ്രസീലിനെതിരായ ടി20 മൽസരത്തിലാണ് ഡാനിയൽ മ​ക്​ഗാഹി കളിച്ചത്. അതേസമയം ഇനി ഡാനിയലിന് വനിതാ അന്താരാഷ്ട്ര മൽസരത്തിൽ കളിക്കാനാവില്ല.