30
Jul 2023
Mon
30 Jul 2023 Mon

ഇടുക്കിയില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ മരിച്ചനിലയില്‍; ഫോണില്‍ കിട്ടാതായതോടെ ചെന്നുനോക്കുമ്പോള്‍ കസേരയില്‍ ഇരിക്കുന്ന നിലയില്‍ മൃതദേഹം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൊടുപുഴ: ഇടുക്കിയില്‍ ഡെപ്യൂട്ടി തഹസില്‍ദാറെ മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളി മുട്ടത്ത് ബംഗഌവില്‍ അബ്ദുള്‍ സലാം(46)ആണ് മരിച്ചത്. ചെറുതോണി പാറേമാവിലെ വാടകവീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 20 ദിവസങ്ങള്‍ മാത്രം മുന്‍പാണ് ഇടുക്കിയിലേക്ക് അബ്ദുള്‍ സലാം സ്ഥലം മാറിയെത്തിയത്.

അതേസമയം ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞദിവസം വീട്ടുകാര്‍ ഫോണ്‍വിളിച്ചെങ്കിലും സലാമിനെ ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടുടമയെ വിവരമറിയിച്ചു. ഇതുപ്രകാരം ഇന്നലെ രാത്രി 10 മണിയോടെ വീട്ടുടമസ്ഥന്‍ വന്ന് നോക്കിയപ്പോഴാണ് വിവരം അറിയുന്നത്.

കസേരയില്‍ ഇരിക്കുന്ന നിലയിലായിരന്നു മൃതദേഹം കാണപ്പെട്ടത്. രക്തം ഛര്‍ദ്ദിച്ച് മരിച്ച നിലയിലാണ് അബ്ദുള്‍സലാമിന്റെ മൃതദേഹം കണ്ടതെന്ന് വീട്ടുടമസ്ഥന്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസ് എത്തി മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. പോസ്റ്റുേമോര്‍ട്ടം റിപ്പോര്‍ട്ട് എത്തിയാല്‍ തുടര്‍ നടപടികള്‍ ആരംഭിക്കുമെന്ന് പൊലീസ് അറിയിച്ചു.