16
Feb 2024
Tue
16 Feb 2024 Tue
iit aspirant dies by suicide for low mark in jee mains

എന്‍ട്രന്‍സ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് വിദ്യാര്‍ഥി ജീവനൊടുക്കി. വിദ്യാഭ്യാസ കേന്ദ്രമെന്നറിയപ്പെടുന്ന രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. ഈ വര്‍ഷം കോട്ടയില്‍ ജീവനൊടുക്കുന്ന നാലാമത്തെ വിദ്യാര്‍ഥിയാണിത്. ഇന്നു രാവിലെ ഹോസ്റ്റല്‍ മുറിയിലാണ് വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. (iit aspirant dies by suicide for low mark in jee mains)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജാര്‍ഖണ്ഡില്‍ നിന്നുള്ള ശുഭ് ചൗധരിയാണ് മരിച്ചത്. എന്‍ജിനീയറിങ് കോളജുകളിലെ പ്രവേശനം ഉറപ്പാക്കുന്ന ജീ മെയിന്‍സിനു(JEE Mains)വേണ്ടിയാണ് ശുഭ് കോട്ടയില്‍ കോച്ചിങ് നടത്തിയിരുന്നത്. കഴിഞ്ഞദിവസമാണ് ജീ മെയിന്‍സ് ഫലം വന്നത്. പ്രതീക്ഷിച്ചതിലും കുറഞ്ഞ മാര്‍ക്കാണ് ശുഭ് ചൗധരിക്കു ലഭിച്ചത്. ഫലമറിഞ്ഞ ശുഭ് ഹോസ്റ്റല്‍ മുറിയിലേക്ക് പോവുകയും ഇന്ന് രാവിലെ തൂങ്ങിമരിച്ച നിലയില്‍ വിദ്യാര്‍ഥിയെ കണ്ടെത്തുകയുമായിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് ശുഭ് എന്‍ട്രന്‍സ് കോച്ചിങ്ങിനായി കോട്ടയിലെത്തിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക