മലയാളത്തിലേക്ക് തന്നെ വിളിക്കാന്‍ പലര്‍ക്കും പേടിയാണെന്ന് സംഗീത സംവിധായകന്‍ ഇളയരാജ. നാല്‍പത്തിമൂന്നാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി സംഘടിപ്പിച്ച മഹാ സംഗീതജ്ഞന്റെ യാത്ര-ഇളയരാജയുടെ സംഗീത സഞ്ചാരം എന്ന സംവാദത്തില്‍ സംബന്ധിക്കുകയായിരുന്നു അദ്ദേഹം.
|
വളര്‍ന്നുവരുന്ന സംഗീതസംവിധായകരോടു തനിക്ക് പ്രത്യേക സന്ദേശമൊന്നും നല്‍കാനില്ലെന്നും അവര്‍ സ്വന്തം വഴികള്‍ കണ്ടെത്തിയെന്നും ഇളയരാജ ചോദ്യത്തിനു മറുപടി നല്‍കി. കേരളത്തില്‍ എല്ലാ വീട്ടിലും സംഗീതസംവിധായകരുണ്ട്. അതുകൊണ്ടുതന്നെ മലയാളത്തിലേക്ക് തന്നെ വിളിക്കാന്‍ പലര്‍ക്കും പേടിയാണ്. അക്കാരണത്താലാണ് മലയാളത്തിലേക്കു താന്‍ വരാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


